അബുദാബി: മാസങ്ങൾക്ക് ശേഷം യുഎഇയിൽ ഇന്ന് വീണ്ടും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. 1,031 പേർക്കാണ് യുഎഇയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 14ആം തീയതിക്ക് ശേഷം ആദ്യമായാണ് യുഎഇയിൽ രോഗബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്.
ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ചികിൽസയിലായിരുന്ന 712 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. രോഗബാധിതരുടെ എണ്ണം ഉയർന്നെങ്കിലും നിലവിൽ കോവിഡ് മരണസംഖ്യ കുറഞ്ഞുതന്നെ തുടരുകയാണ്. രാജ്യത്ത് ഇന്നും പുതിയ കോവിഡ് മരണങ്ങൾ റിപ്പോർട് ചെയ്തിട്ടില്ല.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 9,13,984 ആണ്. ഇവരില്‍ 8,96,448 പേര് ഇതിനോടകം തന്നെ രോഗമുക്തരായി. 15,231 കോവിഡ് രോഗികളാണ് നിലവിൽ യുഎഇയില്‍ ചികിൽസയിൽ കഴിയുന്നത്.
Read also: എലിപ്പനി രോഗനിർണയം; സംസ്ഥാനത്തെ 6 ലാബുകളിൽ സൗകര്യം ഒരുക്കുമെന്ന് മന്ത്രി







































