കണ്ണൂർ: പാനൂർ പാറേമ്മൽ യുപി സ്കൂൾ ബസിൽനിന്നും വനിതാ ക്ളീനർ തെറിച്ചുവീണു മരിച്ചു. പൊയിൽ സരോജിനി (65) ആണ് അപകടത്തിൽ പെട്ടത്. ചെറുപറമ്പ് ജാതിക്കൂട്ടത്ത് വ്യാഴാഴ്ച വൈകിട്ട് 4.30ന് ആയിരുന്നു അപകടം. സരോജിനി കയറി ആദ്യപടിയിൽ എത്തുമ്പോഴേക്കും ബസിന്റെ വാതിൽ അടയുകയും ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയും ചെയ്തു.
ഇതിന്റെ ആഘാതത്തിൽ സരോജിനി തെറിച്ചുവീഴുകയും ബസിനടിയിൽ പെടുകയുമായിരുന്നു. സരോജിനിയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ബസിൽ പകരക്കാരിയായി ജോലിക്ക് കയറിയതാണ് സരോജിനി. മൂന്ന് വർഷം മുൻപ് സ്കൂൾ ബസിൽ ക്ളീനറായി ജോലി ചെയ്തിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: സുഭാഷ്, സതീഷ്, സന്തോഷ്. മരുമക്കൾ: സുജിന, സൗപർണിക.
Most Read: ചിറയിൻകീഴിൽ ചന്ദ്രന്റെ മരണം; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട് പുറത്ത്








































