അബുദാബി: യുഎഇയില്‍ 30 നില കെട്ടിടത്തില്‍ അഗ്‌നിബാധ. അബുദാബിയിലാണ് സംഭവം. തീപിടുത്തത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുഎഇയിലെ അല്‍ സാഹിയ ഏരിയയിലുള്ള 30 നില കെട്ടിടത്തിലാണ് തീ പടര്‍ന്നു പിടിച്ചത്. അബുദാബി പോലീസും സിവില്‍ ഡിഫന്‍സ് സംഘവും ചേര്‍ന്നാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കെട്ടിടത്തില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചിരുന്നു.
അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്‌തമല്ല. ഔദ്യോഗിക സ്രോതസില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ പരിശോധിക്കാവൂ എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Most Read: ജനങ്ങളെ വിഡ്ഢികളാക്കരുത്; അഗ്‌നിപഥ് പദ്ധതിക്കെതിരെ കപില്‍ സിബല്‍







































