ചുണ്ടുകൾ ഇനി വരണ്ട് പൊട്ടില്ല; ടിപ്‌സുകളിതാ

By News Bureau, Malabar News
Ajwa Travels

മഞ്ഞുകാലത്തും മറ്റും മിക്കവരും നേരിടുന്ന പ്രശ്‌നമാണ് ചുണ്ടുകൾ വരണ്ട് പൊട്ടുന്നത്. ചുണ്ടുകളിലെ ചർമം വളരെ സെൻസിറ്റീവ് ആയതിനാൽ തന്നെ ഈർപ്പം അധിക നേരം നിലനിൽക്കില്ല. എന്നാൽ ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ പരിചയപ്പെടാം.

  • തേനും പഞ്ചസാരയും

വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകൾക്ക് തേനും പഞ്ചസാരയും ഉപയോഗിക്കുന്നത് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ ഇവ അൾട്രാവയലറ്റ് രശ്‌മികളിൽ നിന്ന് സംരക്ഷണമേകുന്നു. ഒരു സ്‌പൂൺ തേനിൽ അര ടീസ്‌പൂൺ പഞ്ചസാരയും ചേർത്ത് മിക്‌സ് ചെയ്‌ത്‌ ചുണ്ടുകളിൽ പുരട്ടുക. ശേഷം 5 മുതൽ 10 മിനിറ്റ് വരെ ചുണ്ടുകളിൽ മൃദുവായി സ്‌ക്രബ് ചെയ്യുക. തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയുക.

  • വെളിച്ചെണ്ണ

വരണ്ട ചർമത്തിൽ നിന്ന് രക്ഷനേടാൻ വെളിച്ചെണ്ണ ഉത്തമമാണ്. വെളിച്ചെണ്ണയിൽ ആരോഗ്യകരമായ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചുണ്ടുകളെ മൃദുവും പിങ്ക് നിറവുമാക്കാൻ സഹായിക്കുന്നു.

  • പാൽപാട

ചുണ്ടുകളുടെ വരൾച്ച തടയാൻ പാൽപാട ഉപയോഗിക്കാം. പാൽ പാട പുരട്ടുന്നതിലൂടെ ചുണ്ടുകളിൽ ഈർപ്പം നിലനിൽക്കുകയും വരണ്ട് പൊട്ടുന്നത് തടയുകയും ചെയ്യും.

milk-yogurt

  • റോസ് ഇതളുകൾ

റോസ് ഇതളുകൾ അൽപം പാലിനൊപ്പം മിക്‌സ് ചെയ്‌ത്‌ ചുണ്ടിൽ പുരട്ടുക. റോസ് ഇതളുകളിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് ചുണ്ടുകൾക്ക് പോഷണം നൽകുകയും അവയെ പുനരുജ്‌ജീവിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ പാൽ ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു.

  • കറ്റാർവാഴ ജെൽ

കറ്റാർവാഴ ജെൽ ചുണ്ടുകളിലെ തിളക്കമുള്ളതും മിനുസമാർന്നതുമായ ചർമത്തെ സംരക്ഷിക്കുകയും വരണ്ട ചർമത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. രാത്രി ഉറങ്ങുന്നതിന് മുമ്പ് അൽപം കറ്റാർവാഴ ജെൽ ചുണ്ടിൽ പുരട്ടുക. തുടർന്ന് രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയുക.

Aloe vera

  • നാരങ്ങ

നാരങ്ങ വിറ്റാമിൻ സിയാൽ സമ്പന്നമാണ്. ഇത് വരണ്ടതും ഇരുണ്ടതുമായ ചുണ്ടുകൾക്ക് ഫലപ്രദമാണ്. പ്രകൃതിദത്ത ബ്‌ളീച്ചായും ഇത് പ്രവർത്തിക്കുന്നു. നാരങ്ങാ നീരിൽ ആവണക്കെണ്ണ മിക്‌സ് ചെയ്‌ത്‌ ചുണ്ടിൽ പുരട്ടുന്നത് ചുണ്ടുകൾക്ക് പിങ്ക് നിറം ലഭിക്കാൻ സഹായിക്കും. ഈ മിശ്രിതം പുരട്ടി 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Most Read: ‘റോളക്‌സ് സർ പ്രൊമോ’ എത്തി; ടീസർ ആഘോഷമാക്കി ആരാധകർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE