‘റോളക്‌സ് സർ പ്രൊമോ’ എത്തി; ടീസർ ആഘോഷമാക്കി ആരാധകർ

By Film Desk, Malabar News
Ajwa Travels

‘വിക്രം’ സിനിമയിലെ കൊടും വില്ലന്‍ റോളക്‌സിനെ പരിചയപ്പെടുത്തി പുതിയ ടീസർ പുറത്ത്. സൂര്യയുടെ തീപ്പൊരി ഡയലോഗുകളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

റോളക്‌സ് സർ പ്രൊമോ’ എന്ന ടൈറ്റിലോടെയാണ് അണിയറ പ്രവർത്തകര്‍ ടീസർ റിലീസ് ചെയ്‌തത്.

അതേസമയം കമൽഹാസൻ- ലോകേഷ് കനകരാജ് ടീം ആദ്യമായി ഒന്നിച്ച ‘വിക്രം’ ചരിത്ര ജയം സൃഷ്‌ടിച്ചാണ് തിയേറ്ററുകളിൽ മുന്നേറുന്നത്. തമിഴ്നാട്ടിൽ ബാഹുബലി കുറിച്ച 5 വർഷത്തെ റെക്കോർഡ് ‘വിക്രം’ മറികടന്നു കഴിഞ്ഞു. 155 കോടിയാണ് തമിഴ്നാട്ടിൽ നിന്നും ബാഹുബലി നേടിയത്. ഈ റെക്കോർഡ് വെറും 16 ദിവസം കൊണ്ടാണ് വിക്രം തിരുത്തിയത്. തമിഴ്നാട്ടിൽ നിന്നും ഏറ്റവും കൂടുതൽ പണം വാരുന്ന ചിത്രമെന്ന റെക്കോർഡും വിക്രം വിക്രം സ്വന്തമാക്കി. 150 കോടി ക്ളബ്ബിൽ ഇടംനേടുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണിത്.

Most Read: നെതർലൻഡ്സ് നായകൻ പീറ്റർ സീലാർ വിരമിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE