നെതർലൻഡ്സ് നായകൻ പീറ്റർ സീലാർ വിരമിച്ചു

By News Bureau, Malabar News
Ajwa Travels

ആംസ്‌റ്റർഡാം: നെതർലൻഡ്സ് ദേശീയ ക്രിക്കറ്റ് ടീം നായകൻ പീറ്റർ സീലാർ വിരമിച്ചു. നിരന്തരമായ പരിക്കുകളെ തുടർന്നാണ് താരത്തിന്റെ വിവരമിക്കൽ.

2020 മുതൽ താൻ പുറംവേദന കൊണ്ട് ബുദ്ധിമുട്ടുകയാണെന്നും അതുകൊണ്ട് തന്നെ തനിക്ക് മികച്ച പ്രകടനം നടത്താൻ കഴിയില്ലെന്ന് തോന്നിയതിനാലാണ് വിരമിക്കൽ തീരുമാനം സ്വീകരിക്കുന്നതെന്നും
34കാരനായ സീലാർ പറഞ്ഞു.

ഇംഗ്ളണ്ടിനെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ താരം കളിച്ചിരുന്നില്ല. സ്‌കോട്ട് എഡ്വേഡ്സ് ആണ് മൽസരത്തിൽ ടീമിനെ നയിച്ചത്.

നെതർലാണ്ട്സിനായി ഇതുവരെ 57 ഏകദിനങ്ങളും 77 ടി-20 മൽസരങ്ങളിലും സീലാർ കളത്തിലിറങ്ങി. 2006ൽ ആയിരുന്നു പീറ്റർ സീലാറിന്റെ അരങ്ങേറ്റം. ശ്രീലങ്കയ്‌ക്ക് എതിരെയായിരുന്നു മൽസരം.

2018ലാണ് സീലാർ ടീം നായകനാകുന്നത്. കൂടാതെ ഇംഗ്ളണ്ടിനെ 2009, 2014 ടി-20 ലോകകപ്പിൽ പരാജയപ്പെടുത്തിയ നെതർലൻഡ്‌സ്‌ ടീമിലെ അംഗവുമായിരുന്നു സീലാർ.

Most Read: പ്രധാനമന്ത്രി ഇന്ന് കർണാടകയിൽ; വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE