തൃശൂര്‍: കൊരട്ടിക്കരയില്‍ കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം. കാർ യാത്രികനായ യുവാവ് അപകടത്തിൽ മരണപ്പെട്ടു. ഞാങ്ങാട്ടിരി തെക്കേതില്‍ മുഹമ്മദ് ഷാഫിയാ(26)ണ് മരിച്ചത്.
കൊരട്ടിക്കര പള്ളിയ്‌ക്ക് സമീപം വൈകീട്ട് അഞ്ചോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. വാഹനം വെട്ടിപൊളിച്ചാണ് ഷാഫിയെ പുറത്തെടുത്തത്. ഷാഫിയാണ് കാര്‍ ഓടിച്ചിരുന്നത്.
Most Read: കുടിവെള്ളം ചോദിച്ചെത്തി ഇതര സംസ്‌ഥാനക്കാരൻ; ഗൃഹനാഥനെ ബന്ദിയാക്കി മോഷണം







































