കുടിവെള്ളം ചോദിച്ചെത്തി ഇതര സംസ്‌ഥാനക്കാരൻ; ഗൃഹനാഥനെ ബന്ദിയാക്കി മോഷണം

By News Desk, Malabar News
An out-of-state man asking for drinking water; Theft

ആലപ്പുഴ: മുഹമ്മയിൽ കുടിവെള്ളം ചോദിച്ചെത്തിയ ഇതര സംസ്‌ഥാനക്കാരൻ വീടിനുള്ളിൽ കയറി പണം കവർന്നു. മുഹമ്മ ലക്ഷ്‍മി സദനത്തിൽ ബാലാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. ഉച്ചക്ക് രണ്ടുകയ്യിൽ സഞ്ചിയുമായി എത്തിയ യുവാവ് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. ബാലാനന്ദൻ വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോയ സമയം ഇയാൾ പിന്നാലെ വീടിനുള്ളിൽ കയറി സമീപമുണ്ടായിരുന്ന പഴ്‌സിൽ നിന്ന് 3500 രൂപ മോഷ്‌ടിക്കുകയായിരുന്നു.

ഇത് കണ്ടുവന്ന ബാലാനന്ദൻ മോഷ്‌ടാവിനെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇയാൾ ബലംപ്രയോഗിച്ച് ഗൃഹനാഥനെ വീട്ടിൽ പൂട്ടിയിട്ട ശേഷം കടന്നുകളയുകയായിരുന്നു. നിലവിളി കേട്ടുവന്ന അയൽക്കാരാണ് ബാലാനന്ദനെ മോചിപ്പിച്ചത്. പരാതിയെ തുടർന്ന് മുഹമ്മ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Most Read: ആകാശത്ത് സുനാമിയോ? ആദ്യം പേടി, പിന്നെ അമ്പരപ്പ്; വൈറൽ കാഴ്‌ചകൾ ഇതാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE