ആകാശത്ത് സുനാമിയോ? ആദ്യം പേടി, പിന്നെ അമ്പരപ്പ്; വൈറൽ കാഴ്‌ചകൾ ഇതാ

By News Desk, Malabar News
Incredible Photo Of Clouds That Look Like Crashing Ocean Waves Leaves Internet Mesmerised
Ajwa Travels

തിരമാലകൾ ഉയരുന്നത് പോലെയുള്ള ആകാശക്കാഴ്‌ചകൾ ഇന്റർനെറ്റിൽ കണ്ട ആളുകൾ ഒന്നടങ്കം ഞെട്ടി. ആകാശത്ത് സുനാമിയാണോ എന്നായിരുന്നു ആളുകളുടെ സംശയം. എന്നാൽ, സൂക്ഷിച്ച് നോക്കിയപ്പോഴാണ് മേഘങ്ങൾ തന്നെയെന്ന് മനസിലായത്. അമേരിക്കയിലെ ഒരു യുവതി പങ്കുവെച്ച ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

തെരേസ ബിർജിൻ ലൂക്കസ് എന്ന യുവതി കാറിൽ സഞ്ചരിക്കവേയാണ് ഈ അപൂർവ കാഴ്‌ച കണ്ടത്. മേഘങ്ങൾ ഉരുണ്ടുകൂടി ഒടുവിൽ ഒരു സമുദ്രം പോലെ രൂപപ്പെടുകയായിരുന്നു. തിരമാലകൾ പോലെ തോന്നിയ ഈ കൗതുകക്കാഴ്‌ച തന്റെ മകളെ കാണിക്കാനാണ് തെരേസ ഫോണിൽ പകർത്തിയത്. മിനസോട്ടയിലെ ബെമിഡ്‌ജി പട്ടണത്തിലേക്ക് പോകുംവഴി പകർത്തിയ ഈ ചിത്രങ്ങൾ പിന്നീട് ഇന്റർനെറ്റിൽ പങ്കുവെക്കുകയും വൈറലാവുകയുമായിരുന്നു.

‘ആകാശം ഇടിഞ്ഞുവീഴാൻ പോകുന്ന പോലെയാണ് എനിക്ക് തോന്നിയത്’; അൽഭുതം മാറാതെ തെരേസ പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് മുതൽ നിരവധി ആളുകളാണ് ചിത്രങ്ങൾ ഷെയർ ചെയ്‌തിരിക്കുന്നത്. ഫോട്ടോഷോപ് ചെയ്‌തതാണോ എന്ന് സംശയിക്കുന്നവരുണ്ട്. ചിലർ സുനാമി തന്നെയെന്ന് വിശ്വസിച്ചിരിക്കുകയാണ്.

തന്റെ ഭാഗ്യം കൊണ്ടാണ് കൃത്യസമയത്ത് ആ വഴി പോകാനും ചിത്രങ്ങൾ പകർത്താനും സാധിച്ചതെന്നാണ് തെരേസ പറയുന്നത്. എന്തായാലും മിനസോട്ട സ്‌റ്റേറ്റ് ഫെയറിലെ ഒരു ഫോട്ടോഗ്രാഫി മൽസരത്തിലേക്ക് ‘മേഘസുനാമി’യുടെ ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അർഹമായ സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തെരേസ.

Most Read: ‘ഇലവീഴാപൂഞ്ചിറ’ ട്രെയ്‌ലറെത്തി; തകർപ്പൻ പ്രകടനവുമായി സൗബിൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE