ആനക്കുട്ടിക്ക് ‘Z+++’ സുരക്ഷ; വൈറലായി വീഡിയോ

By Desk Reporter, Malabar News
'Z +++' security for baby elephant; Video goes viral
Ajwa Travels

ന്യൂഡെൽഹി: റോഡിലൂടെ ‘Z+++’ സെക്യൂരിറ്റി അകമ്പടിയോടെ നടന്നു നീങ്ങുന്ന ആനക്കുട്ടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സുരക്ഷാ ഉദ്യോഗസ്‌ഥർ പോലീസോ പട്ടാളമോ ഒന്നുമല്ല കേട്ടോ, ആനക്കൂട്ടം തന്നെയാണ്.

ഇരുവശവും പിറകിലുമായി ഒരുകൂട്ടം ആനകളും അവയുടെ നടുവിലൂടെ വിവിഐപിയെ പോലെ നടക്കുന്ന ആനക്കുട്ടിയും ആണ് വീഡിയോയിൽ ഉള്ളത്. ജനിച്ചിട്ട് അധികം ആവാത്ത ആനക്കുട്ടിക്കാണ് ഈ അകമ്പടി. ഐഎഫ്എസ് ഉദ്യോഗസ്‌ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.

“ആനക്കുട്ടിക്ക് ആനക്കൂട്ടത്തേക്കാൾ മികച്ച സുരക്ഷ നൽകാൻ ഭൂമിയിലെ മറ്റൊന്നിനും കഴിയില്ല. ഇത് Z+++ സുരക്ഷയാണ്. സത്യമംഗലം കോയമ്പത്തൂർ റോഡിൽ നിന്നുള്ള കാഴ്‌ച,”- സുശാന്ത നന്ദ ട്വിറ്ററിൽ കുറിച്ചു.

38 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പങ്കുവച്ച ഉടൻ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ആനക്കൂട്ടം റോഡിലൂടെ കടന്നുപോകുമ്പോൾ ആനക്കുട്ടിക്ക് കഴിയുന്നത്ര സുരക്ഷിതത്വം നൽകാൻ ആനകൾ കൂട്ടം ചേർന്നത് എങ്ങനെയെന്ന് കാണിക്കുന്ന മറ്റൊരു വീഡിയോയും സുശാന്ത നന്ദ പങ്കുവച്ചിട്ടുണ്ട്.

“ഒരു സഹപ്രവർത്തകൻ പങ്കിട്ട വീഡിയോയുടെ ആദ്യഭാഗം ഇതാ. അത് എങ്ങനെ ആരംഭിച്ചുവെന്നും 0.12 സെക്കൻഡിൽ ആനക്കുഞ്ഞിനെ അകമ്പടിയാക്കാൻ കൂടുതൽ ആനകൾ വരുന്ന രീതിയും കാണുക. ആകർഷകമാണ്,” അദ്ദേഹം കുറിച്ചു.

Most Read:  കുടിക്കാൻ മഴവെള്ളം, ഭക്ഷണമായി മീനുകൾ; ദ്വീപിൽ ഏകാന്തജീവിതം നയിച്ച് 78കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE