‘ഇലവീഴാപൂഞ്ചിറ’ ട്രെയ്‌ലറെത്തി; തകർപ്പൻ പ്രകടനവുമായി സൗബിൻ

By Film Desk, Malabar News

തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായി സംവിധായകനാകുന്ന ചിത്രം ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ റിലീസ് ചെയ്‌തു. സൗബിൻ ഷാഹിറിന്റെ അഭിനയപ്രകടനം തന്നെയാണ് ട്രെയ്‌ലറിന്റെ കരുത്ത്. ജോസഫ്, നായാട്ട് എന്നീ സിനിമകളുടെ തിരക്കഥ എഴുതി സിനിമയിൽ തന്റേതായ സ്‌ഥാനം ഉറപ്പിച്ച ഷാഹി കബീറിന്റെ ആദ്യ സംവിധാന സംരംഭം ഗംഭീരമാവുമെന്ന് ഉറപ്പുതരുന്നതാണ് ട്രെയ്‌ലർ.

കഥാസ് അൺടോൾഡിന്റെ ബാനറിൽ വിഷ്‌ണു വേണു നിർമിക്കുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, സുധി കോപ്പ, ജൂഡ് ആന്റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോൾബി വിഷൻ 4k എച്ച്ഡിആറിൽ മലയാളത്തിൽ ഇറങ്ങുന്ന ആദ്യ സിനിമയുമാണ് ‘ഇലവീഴാപൂഞ്ചിറ’.

സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്‌ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ ‘ഇലവീഴാപൂഞ്ചിറ’ എന്ന വിനോദസഞ്ചാര മേഖലയിലാണ്‌ സിനിമ ചിത്രീകരിച്ചിരിക്കുന്നത്‌. കാഴ്‌ചകൾക്കൊപ്പം തന്നെ ശബ്‌ദത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രം, ആസ്വാദകർക്ക്‌‌ പുത്തൻ ദൃശ്യ, ശ്രവ്യാനുഭവം വാഗ്‌ദാനം ചെയ്യുന്ന ഒന്നാണ്.

മനീഷ്‌ മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രചന നിധീഷും തിരക്കഥ: നിധീഷ്, ഷാജി മാറാട് എന്നിവരും നിർവഹിച്ചിരിക്കുന്നു. അനിൽ ജോൺസൺ ഈണം പകരുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത് കിരൺ ദാസാണ്.

 Most Read: ‘അക്രമം തുടർന്നാൽ ധീരജിന്റെ അവസ്‌ഥയുണ്ടാകും’; വീണ്ടും വിവാദ പ്രസംഗവുമായി കോൺഗ്രസ് നേതാവ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE