കണ്ണൂർ: നീണ്ട ഇടവേളയ്ക്ക് ശേഷം കണ്ണൂർ വിമാനത്താവളത്തിൽ പ്രതിമാസ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. കഴിഞ്ഞ മെയ് മാസത്തിൽ 1,00,397 യാത്രക്കാരാണ് കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം വിമാന യാത്ര ആരംഭിച്ച് 1 വർഷം പൂർത്തിയാകുമ്പോഴാണ് കണ്ണൂരിൽ വീണ്ടും പ്രതിമാസ യാത്രക്കാർ ഒരു ലക്ഷത്തിലേക്ക് ഉയർന്നത്. അതേസമയം ജൂൺ മാസം മുതൽ 10 അധിക സർവീസ് കൂടി ആരംഭിച്ചതിനാൽ യാത്രക്കാർ ഇനിയും കൂടാനാണ് സാധ്യത.
കോവിഡ് വ്യാപനത്തിന് ശേഷം 2021 മെയ് മാസം ആഭ്യന്തര സർവീസ് വീണ്ടും ആരംഭിച്ചപ്പോൾ ഒരു മാസം 27,134 പേരാണ് കണ്ണൂർ വഴി യാത്ര ചെയ്തത്. എന്നാൽ പിന്നീടുള്ള മാസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടാകുകയായിരുന്നു. തുടർന്നാണ് ഒരു വർഷത്തിനിപ്പുറം 2022 മെയ് മാസത്തിൽ പ്രതിമാസ യാത്രക്കാർ ഒരു ലക്ഷം കടന്നത്.
Read also: പ്രതികൾക്ക് ഐഎസ് ബന്ധം? എൻഐഎ രാജസ്ഥാനിൽ, ചോദ്യംചെയ്യൽ തുടരും







































