പാലക്കാട്: അട്ടപ്പാടിയിൽ സംഘം ചേർന്ന് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. അഗളിയിലാണ് സംഭവം. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (23) ആണ് കൊല്ലപ്പെട്ടത്. അവശനായ യുവാവിനെ ആശുപത്രിയിൽ എത്തിച്ച് പ്രതികൾ മുങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. വിശദവിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Most Read: നാല് വാക്‌സിൻ എടുത്തിട്ടും ശ്രീലക്ഷ്‌മിക്ക് രക്ഷയായില്ല; ആശങ്കയോടെ ബന്ധു






































