ഷിംല: ഹിമാചൽ പ്രദേശിലെ കുളുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സ്കൂൾ വിദ്യാർഥികൾ അടക്കം 16 പേർ അപകടത്തിൽ മരിച്ചു. ഇന്ന് രാവിലെ 8.30ഓടെയാണ് അപകടം നടന്നത്. സൈഞ്ചിലേക്ക് പോവുകയായിരുന്ന ബസ് ജംഗ്ള ഗ്രാമത്തിന് സമീപത്ത് വച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി.
പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടം നടക്കുമ്പോൾ ബസിൽ വിദ്യാർഥികൾ ഉൾപ്പടെ 40ഓളം പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ 20ഓളം പേരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. കൂടാതെ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ പരിക്കേറ്റ ആളുകൾക്ക് 50,000 രൂപ വീതം സഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
Read also: ചോദ്യം ചെയ്യലിന് ഹാജരാകണം; ഷാജ് കിരണിന് നോട്ടീസ് അയച്ച് ഇഡി





































