ചോദ്യം ചെയ്യലിന് ഹാജരാകണം; ഷാജ് കിരണിന് നോട്ടീസ് അയച്ച് ഇഡി

By Team Member, Malabar News
ED Send Notice To Shaj Kiran For Appear For Questioning
Ajwa Travels

എറണാകുളം: സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണിന് നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. നാളെ രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ വ്യക്‌തമാക്കിയിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഇതുമായി ബന്ധപ്പെട്ട് ഒന്നും മറച്ചു വെക്കാനില്ലെന്നുമാണ് ഷാജ് കിരൺ പ്രതികരിച്ചത്.

മുഖ്യമന്ത്രി അടക്കമുള്ളവർക്ക് എതിരായ കേസിൽ നിന്നും പിൻമാറാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തി എന്നാണ് സ്വപ്‌ന സുരേഷിന്റെ ആരോപണം. എന്നാൽ ഷാജി കിരൺ ഈ ആരോപണം നിഷേധിക്കുകയും ചെയ്‌തു. അതേസമയം സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ സ്വപ്‍ന സുരേഷിനെ ഇഡി ഇന്നും ചോദ്യം ചെയ്യും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഇന്ന് ഹാജരാകണമെന്ന് കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സ്വപ്‌നക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇഡി സ്വപ്‌നയുടെ മൊഴിയെടുക്കാൻ തുടങ്ങിയത്. ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചും വിളിച്ചിട്ടുണ്ടെങ്കിലും ഇഡിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷമേ ഹാജരാകുകയുള്ളുവെന്ന് സ്വപ്‌ന സുരേഷ് വ്യക്‌തമാക്കി.

Read also: വിപണി നേട്ടത്തോടെ തുടങ്ങി; സെൻസെക്‌സ് 118 പോയിന്റ് ഉയർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE