ഡ്രൈവിം​ഗ് പഠനത്തിനിടെ കാര്‍ കിണറില്‍ പതിച്ച സംഭവം: മകനും മരണപ്പെട്ടു

By Central Desk, Malabar News
Car falls into a well while learning drive _ Son also died
കിണറ്റിൽ വീണുകിടക്കുന്ന കാർ
Ajwa Travels

കണ്ണൂർ: ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ കാർ അപകടത്തിൽപ്പെട്ട് പിതാവിന് ദാരുണാന്ത്യം സംഭവിച്ചതിന് പിറകെ ചികിൽസയിലിരുന്ന മകനും മരണപ്പെട്ടു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു മരണം നടന്നത്. മകനെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ട് കിണറ്റിൽ പതിച്ച് പിതാവ് മരിച്ചത്. കണ്ണൂർ ആലക്കോട് കണ്ണൂർ ആലക്കോട് നെല്ലിക്കുന്നിലാണ് സംഭവം.

Car falls into a well at Kannur _ Mathukutty and his son Vince Mathew Died
മാത്തുക്കുട്ടിയും മകൻ വിൻസ് മാത്യുവും

ഇന്നു രാവിലെ 10:20 ഓടെയായിരുന്നു അപകടം. താരാമംഗലത്ത് മാത്തുക്കുട്ടിയാണ് (60) അപകടത്തിൽ മരിച്ചത്. വീട്ടുമുറ്റത്തെ കിണറ്റിലാണ് കാർ പതിച്ചത്. മുറ്റത്ത് ഡ്രൈവിംഗ് പഠിപ്പിക്കുമ്പോൾ നിയന്ത്രണം നഷ്‍ടമായതിനെ തുടർന്ന് കാർ മുന്നോട്ട് കുതിക്കുകയും മുറ്റത്തുള്ള കിണറിന്റെ മതിൽ തകർത്ത് കാർ കിണറിൽ പതിക്കുകയുമായിരുന്നു. ഗുരുതര പരുക്കേറ്റ മാത്തുക്കുട്ടിയുടെ മകൻ വിൻസ് മാത്യു (19) ആണ് ഉച്ചകഴിഞ്ഞ് മരണത്തിന് കീഴടങ്ങിയത്.

വിൻസ് മാത്യുവിനെ ഗുരുതരാവസ്‌ഥയില്‍ ആലക്കോട് സഹകരണ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചിരുന്നത്. പിന്നീടാണ് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. കിണറ്റിലേക്ക് വീണ കാറിൽ നിന്ന് അഛനെയും മകനെയും ഓടിക്കൂടിയ സമീപവാസികളും ആലക്കോട് പോലീസും ചേര്‍ന്നാണ് പുറത്തെടുത്തത്. ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മാത്തുക്കുട്ടി മരിച്ചിരുന്നു.

കാറില്‍ കുടുങ്ങിക്കിടന്ന ബിന്‍സിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്. കഴിഞ്ഞ ദിവസം മാനന്തവാടി സഹായമെത്രാനായി ചുമതലയേറ്റ മാര്‍ അലക്‌സ് താരാമംഗലത്തിന്റെ സഹോദരനാണ് മരിച്ച മാത്തുക്കുട്ടി. ഭാര്യ: ഷൈജ. മറ്റു മക്കള്‍: ആന്‍സ്, ലിസ്, ജിസ് എന്നിവരാണ്.

Most Read: വിഴിഞ്ഞം സമരശക്‌തി ക്ഷയിച്ചു: ആവശ്യങ്ങൾ തള്ളി സർക്കാർ; വിദേശ ഫണ്ട് കുരുക്കാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE