മലപ്പുറം: നിലമ്പൂരിൽ തെരുവുനായയുടെ ആക്രമണം രൂക്ഷം. ഒരു ഉൾപ്പടെ ആറ് പേർക്കാണ് കടിയേറ്റത്. പേവിഷ ബാധയുള്ള നായയാണോ എന്ന് സംശയമുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നായയെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
അതേസമയം, ഈ വർഷം ആറ് മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം 13 ആയി. ഈ മാസം മാത്രം മൂന്ന് മരണമെന്നാണ് ഞെട്ടിക്കുന്ന കണക്കുകൾ. വളർത്തുമൃഗങ്ങളുടെ കടിയേറ്റാൽ അത് കാര്യമാക്കാത്തതും കൃത്യസമയത്ത് ചികിൽസ തേടാത്തതും അപകടം വിളിച്ചുവരുത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Most Read: മരണക്കിടക്കയിൽ അച്ഛന്റെ അവസാനത്തെ ആഗ്രഹം; മദ്യം സിറിഞ്ചിലാക്കി നൽകി മകൾ








































