ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിന്നും ലഷ്കർ ഇ ത്വയ്ബയുടെ ഹൈബ്രിഡ് ഭീകരനെ സുരക്ഷാസേന പിടികൂടി. സുരക്ഷാ സേനയുടെ സംഘം നടത്തിയ പരിശോധനയിൽ അറസ്റ്റിലായ ഇയാളുടെ പക്കൽ നിന്നും ഒരു പിസ്റ്റൾ, ഒരു മാഗസിൻ, ഏഴ് ലൈവ് കാട്രിഡ്ജുകൾ എന്നിവയും കണ്ടെടുത്തു.
ബാരാമുള്ളയിലെ ക്രീരി മേഖലയിൽ ലഷ്കർ ഇ തൊയ്ബയുടെ ഒരു ഹൈബ്രിഡ് ഭീകരൻ സജീവമായതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 29-ആർആർ(രാഷ്ട്രീയ റൈഫിൾസ്) പോലീസിന്റെയും സൈന്യത്തിന്റെയും പരിശോധന ആരംഭിച്ചത്. തുടർന്നാണ് ഭീകരനെ പിടികൂടിയത്.
ആവശ്യം വരുമ്പോൾ മാത്രം ഭീകരപ്രവർത്തനത്തിൽ ഏർപ്പെടുകയും അല്ലാത്ത സമയങ്ങളിൽ സാധാരണ പൗരൻമാരായി ജീവിക്കുകയും ചെയ്യുന്നവരെയാണ് ‘ ഹൈബ്രിഡ് ഭീകരർ’ എന്ന് പറയുന്നത്. നിരന്തരമായ പ്രേരിപ്പിക്കല്‍, വീരപരിവേഷം, പണം തുടങ്ങിയ ഘടകങ്ങളാണ് സാധാരണ യുവാക്കളെ ഹൈബ്രിഡ് ഭീകരരാകാന്‍ പ്രേരിപ്പിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു.
Read also: ശക്തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തി



































