കശ്‌മീരിൽ ലഷ്‌കർ ഇ ത്വയ്ബയുടെ ഹൈബ്രിഡ് ഭീകരൻ സുരക്ഷാസേനയുടെ പിടിയിൽ

By Team Member, Malabar News
Terrorist Were Arrested From Baramulla In Jammu Kashmir
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബാരാമുള്ളയിൽ നിന്നും ലഷ്‌കർ ഇ ത്വയ്ബയുടെ ഹൈബ്രിഡ് ഭീകരനെ സുരക്ഷാസേന പിടികൂടി. സുരക്ഷാ സേനയുടെ സംഘം നടത്തിയ പരിശോധനയിൽ അറസ്‌റ്റിലായ ഇയാളുടെ പക്കൽ നിന്നും ഒരു പിസ്‌റ്റൾ, ഒരു മാഗസിൻ, ഏഴ് ലൈവ് കാട്രിഡ്ജുകൾ എന്നിവയും കണ്ടെടുത്തു.

ബാരാമുള്ളയിലെ ക്രീരി മേഖലയിൽ ലഷ്‌കർ ഇ തൊയ്ബയുടെ ഒരു ഹൈബ്രിഡ് ഭീകരൻ സജീവമായതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് 29-ആർആർ(രാഷ്‌ട്രീയ റൈഫിൾസ്) പോലീസിന്റെയും സൈന്യത്തിന്റെയും പരിശോധന ആരംഭിച്ചത്. തുടർന്നാണ് ഭീകരനെ പിടികൂടിയത്.

ആ​വ​ശ്യം വ​രു​മ്പോ​ൾ മാ​ത്രം ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും അ​ല്ലാ​ത്ത സമയങ്ങളിൽ സാ​ധാ​ര​ണ പൗ​ര​ൻമാരാ​യി ജീ​വി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രെ​യാ​ണ് ‘ ഹൈബ്രിഡ് ഭീകരർ’ എന്ന് പറയുന്നത്. നിരന്തരമായ പ്രേരിപ്പിക്കല്‍, വീരപരിവേഷം, പണം തുടങ്ങിയ ഘടകങ്ങളാണ് സാധാരണ യുവാക്കളെ ഹൈബ്രിഡ് ഭീകരരാകാന്‍ പ്രേരിപ്പിക്കുന്നതെന്ന് പോലീസ് വ്യക്‌തമാക്കുന്നു.

Read also: ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE