പാലക്കാട്: കനത്ത മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര തകർന്നുവീണ് അപകടം. കിണാശ്ശേരി ഉപ്പുംപാടം വേലായുധന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നുവീണത്. വെള്ളിയാഴ്‌ച രാത്രി ഒൻപതരക്കായിരുന്നു സംഭവം. വേലായുധനും മകൾ ദീപയും ഭർത്താവ് രവീന്ദ്രനും ഇവരുടെ മക്കളുമടക്കം കുടുംബത്തിലെ അഞ്ചുപേരും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഇവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ഓടിട്ട വീടിന്റെ രണ്ട് കിടപ്പുമുറികളും കാറ്റിലും മഴയിലും തകർന്നു. സംഭവം നടന്ന സമയത്തുതന്നെ അയൽവാസികളെത്തി രക്ഷാപ്രവർത്തനം നടത്തിയതുകാരണം വലിയ അപകടം ഒഴിവായി. വേലായുധനെയും കുടുംബത്തിനെയും താൽകാലികമായി സമീപത്തുള്ള മറ്റൊരു വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കയാണ്. കൂലിത്തൊഴിലാളിയാണ് വേലായുധൻ.
Most Read: സംസ്‌ഥാനത്ത് 5 ദിവസം കൂടി വ്യാപക മഴ തുടരും; ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം






































