പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ വൈദ്യുതി ലൈൻ പൊട്ടി വീണ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. പശ്‌ചിമ ബംഗാൾ സ്വദേശി ആഖിബുൾ ശൈഖാണ് മരിച്ചത്.
ആഖിബുളിന്റെ ദേഹത്തേക്ക് വൈദ്യുതി ലൈൻ പൊട്ടി വീഴുകയായിരുന്നു. വൈദ്യുത കമ്പി നേരത്തെ തകരാറിലായിരുന്നു. ഇത് മാറ്റി സ്‌ഥാപിക്കാൻ നാട്ടുകാർ പല തവണ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. എന്നാൽ അധികൃതർ വേണ്ട നടപടി സ്വീകരിക്കാത്തതിനാലാണ് ഒരാളുടെ ജീവൻ നഷ്‌ടമായതെന്ന് നാട്ടുകാർ ആരോപിച്ചു.
Most Read: വ്യാപക മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്






































