കോട്ടയം: ജില്ലയിൽ കോളേജ് കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർഥിനി മരിച്ചു. മൂന്നാം വർഷ ബിരുദ വിദ്യാർഥിനി ദേവിക(21) ആണ് മരിച്ചത്. പന്തളം എടപ്പോൺ സ്വദേശിനിയാണ് ദേവിക.
മാനസിക വിഷമത്തെ തുടർന്ന് താൻ സ്വയം കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടുകയായിരുന്നു എന്ന് ദേവിക മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോളജ് കെട്ടിടത്തിന് മൂന്നാം നിലയിൽ നിന്നും ചാടിയത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ക്രിട്ടിക്കൽ ഐസിയുവിൽ ചികിൽസയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ദേവിക മരിച്ചത്.
Read also: വടക്കൻ കേരളത്തിലെ വിവിധയിടങ്ങളിൽ അതിശക്ത മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്







































