മധ്യപ്രദേശിൽ ബസ് നർമദ നദിയിലേക്ക് വീണ് 13 പേർ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

By Trainee Reporter, Malabar News
13 dead as bus falls into Narmada river in MadhyaPradesh
Ajwa Travels

ഇൻഡോർ: മധ്യപ്രദേശിലെ ധർ ജില്ലയിൽ ബസ് നർമദ നദിയിലേക്ക് വീണ് 13 പേർ മരിച്ചു. 15 യാത്രക്കാരെ രക്ഷപ്പെടുത്തി. അറുപതോളം പേർ ബസിൽ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ഇന്ന് രാവിലെ ആയിരുന്നു അപകടം. മഹാരാഷ്‌ട്രയിലേക്ക് പോവുകയായിരുന്ന ബസ് റോഡിൽ നിന്ന് തെന്നിമാറി കാലഘട്ട് പാലത്തിന്റെ കൈവരി തകർത്ത് നദിയിലേക്ക് വീഴുകയായിരുന്നു.

ഇൻഡോറിൽ നിന്ന് പുണെയിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് പൂർണമായി നദിയിൽ മുങ്ങിയ നിലയിലായിരുന്നു. ബസ് നദിയിൽ നിന്ന് പുറത്തെടുത്തിട്ടുണ്ട്. ദുരന്ത നിവാരണ സേനയുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. നദിയിൽ നല്ല ഒഴുക്ക് ഉള്ളതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് പോലീസ് അറിയിച്ചു.

Most Read: വിമാനത്തിനുള്ളിലെ പ്രതിഷേധം; കെഎസ് ശബരീനാഥിനെ ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE