ഇടുക്കി: കുട്ടിക്കാനത്ത് വിനോദയാത്രക്ക് എത്തിയ യുവാവ് കുളത്തിൽ വീണ് മരിച്ചു. എറണാകുളം പള്ളുരുത്തി കണ്ണമാലി ചെറിയ കടവ് ഭാഗത്ത് അറക്കൽ വീട്ടിൽ ആൽവിന്റെ മകൻ നിഥിൻ (30) ആണ് മരിച്ചത്. കുട്ടിക്കാനം വളഞ്ഞങ്കാനത്തുള്ള റിസോർട്ടിന് സമീപത്തുള്ള കുളത്തിൽ വീണാണ് യുവാവ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് നിഥിനും സംഘവും കുട്ടിക്കാനത്ത് വിനോദയാത്രക്ക് എത്തിയത്. ഡ്രൈവർ ഉൾപ്പടെ 11 പേർ അടങ്ങിയ സംഘമാണ് എത്തിയത്. ഇന്ന് രാവിലെ തിരികെ പോകാൻ തയ്യാറെടുക്കുമ്പോഴാണ് നിഥിനെ കുളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടനെ പീരുമേട് താലൂക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Most Read: കെകെ രമക്കെതിരായ അധിക്ഷേപ പരാമർശം; പ്രസ്‌താവന പിൻവലിച്ച് എംഎം മണി







































