ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 75 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,871 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 74,94,552 ആയി. 1033 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 1,14,031 ആയും വര്‍ധിച്ചു. 72,615 പേര്‍ കൂടി രോഗമുക്‌തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 7,83,311 പേരാണ് ചികില്‍സയില്‍ തുടരുന്നത്. ആകെ രോഗമുക്‌തി നേടിയവര്‍ 65,97,210 ആയി.
പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിലും രോഗമുക്‌തി നിരക്കിലും മഹാരാഷ്‌ട്രയാണ് ഒന്നാമത്. മഹാരാഷ്‌ട്രയില്‍ ശനിയാഴ്‌ച്ച 10,259 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ സംസ്‌ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 15,86,321 ആയി. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളമാണ് രണ്ടാമത്.
Read Also: രാഹുല്‍ ഗാന്ധി അടിസ്‌ഥാനരഹിത പ്രസ്‌താവനകള്‍ തുടരുന്നു; അമിത് ഷാ
കര്‍ണാടകത്തില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ 7,000 ത്തില്‍ അധികം വര്‍ധന ഉണ്ടായി. തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 4,295 കോവിഡ് രോഗികള്‍ ഉണ്ടായി. ഇതോടെ സംസ്‌ഥാനത്ത് മൊത്തം കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 6,83,486 ലേക്ക് എത്തി. ഡെല്‍ഹിയില്‍ പുതിയ 3,259 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു.





































