ഡെൽഹി: മദ്യനയ കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌ത ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്‌റ്റഡിയിൽ വിട്ടു. മദ്യനയത്തിൽ ഗൂഢാലോചന നടന്നത് അതീവ രഹസ്യമായാണെന്നും അന്വേഷണം മുന്നോട്ട് പോകാന്‍ മനീഷ് സിസോദിയയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.
അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുള്ള നശിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് മനീഷ് സിസോദിയയെ സിബിഐ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നയപരമായ തീരുമാനമാണ് സർക്കാർ കൈക്കൊണ്ടതെന്നും ഇതിന് ലെഫ്. ഗവർണറുടെ അനുമതി ലഭിച്ചുവെന്നും സിസോദിയ കോടതിയില്‍ പറഞ്ഞു.
സിബിഐ ആഗ്രഹിക്കുന്നത് പറയുന്നില്ല എന്നത് കൊണ്ട് കസ്‌റ്റഡി ആവശ്യപ്പെടുന്നത് ശരിയല്ല. തെളിവുകള്‍ നശിപ്പിച്ചുവെന്ന ആരോപണത്തിന് താന്‍ മന്ത്രിയാണെന്നും രഹസ്യ സ്വഭാവമുള്ള പലതും ഉള്ളതിനാല്‍ സെക്കന്റ് ഹാന്റ് ഉപയോഗത്തിന് ഫോണ്‍ നല്‍കാനാകില്ലെന്നുമായിരുന്നു മറുപടി. മാർച്ച് നാല് രണ്ട് മണിക്ക് സിസോദിയയെ വീണ്ടും കോടതിയിൽ ഹാജരാക്കണം.
Also Read: കറുപ്പ് വിരോധം മാദ്ധ്യമ സൃഷ്‌ടി; പ്രതിപക്ഷ പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി







































