കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ച പ്രതി ഡോക്‌ടർ ഉൾപ്പടെ അഞ്ചുപേരെ കുത്തി പരിക്കേൽപ്പിച്ചു. പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ആക്രമിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ പോലീസ് കസ്‌റ്റഡിയിൽ എടുത്ത പ്രതിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം.
വീടിന് അടുത്തുള്ളരുമായി നടത്തിയ അടിപിടിയിൽ സന്ദീപിന്റെ കാലിന് മുറിവേറ്റിരുന്നു. തുടർന്ന് പോലീസ് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിൽ എത്തിച്ചു. മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെ ഉണ്ടായിരുന്ന കത്രിക എടുത്ത് ഡോക്‌ടറുടെ കഴുത്തിൽ കുത്തുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന പോലീസുകാരെയും സന്ദീപ് കുത്തി.
പുറകിലും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ ഡോക്‌ടർ വന്ദനാ മേനോനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് പ്രകോപനം ഒന്നും ഇല്ലാതെ യുവാവ് ആക്രമണം നൽകിയതെന്നാണ് വിവരം.
Most Read: ഇമ്രാൻ ഖാന്റെ അറസ്‌റ്റ്; പാകിസ്‌ഥാനിൽ കലാപാന്തരീക്ഷം- ഒരാൾ കൊല്ലപ്പെട്ടു







































