ന്യൂഡെല്‍ഹി: പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്‌റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ) യുമായുള്ള കരാര്‍ റദ്ധാക്കി പ്രസാര്‍ ഭാരതി. പി ടി ഐയുടെ വാര്‍ത്തകള്‍ ആവശ്യമില്ലെന്നും കരാര്‍ റദ്ധാക്കുകയാണെന്നും കാണിച്ച് പ്രസാര്‍ ഭാരതി കത്ത് നല്‍കി.
പി ടി ഐ യുടെ സ്വതന്ത്ര നിലപടുകള്‍ കേന്ദ്രത്തെ ചൊടിപ്പിച്ചതാണ് കരാര്‍ അവസാനിപ്പിക്കാന്‍ കാരണം എന്നാണ് സൂചന. ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നാരോപിച്ച് ഇതിനു മുന്‍പും പി ടി ഐക്ക് പ്രസാര്‍ ഭാരതി കത്തയച്ചിരുന്നു. രാജ്യത്തെ വാര്‍ത്ത ഏജന്‍സികളില്‍ നിന്നും വീണ്ടും കരാര്‍ സ്വീകരിക്കുന്നു എന്നും വേണമെങ്കില്‍ പി ടി ഐക്ക് അപേക്ഷിക്കാമെന്നും പ്രസാര്‍ ഭാരതി വാര്‍ത്താ വിഭാഗം മേധാവി സമീര്‍ കുമാര്‍ അയച്ച കത്തില്‍ പറയുന്നു.
ഗല്‍വാനിലെ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന്റെ പശ്‌ചാത്തലത്തില്‍ ഇന്ത്യയിലെ ചൈനീസ് അംബാസിഡറുമായും ചൈനയിലെ ഇന്ത്യന്‍ അംബാസിഡറുമായും അഭിമുഖം നടത്തിയത് കൂടാതെ ഇന്ത്യയുടെ ഒരുതരി മണ്ണില്‍ പോലും ചൈന കടന്നു കയറിയിട്ടില്ലെന്ന പ്രധാന മന്ത്രിയുടെ വാദത്തെ എതിർത്തതും കേന്ദ്രത്തെ ചൊടിപ്പിക്കാന്‍ കാരണമായി. പി.ടി.ഐയുടെ പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്നാണ് പ്രസാര്‍ ഭാരതി. വര്‍ഷം 6.85 കോടി രൂപ പ്രസാര്‍ ഭാരതിയില്‍ നിന്ന് പ്രതിഫലമായി പി ടി ഐക്ക് ലഭിക്കുന്നുണ്ട്.
Read also: ജനങ്ങള്‍ക്ക് നരേന്ദ്ര മോദിയിലുള്ള വിശ്വാസം മുന്നണിക്ക് ഗുണമാകും; ഫഡ്‌നാവിസ്






































