ജനങ്ങള്‍ക്ക് നരേന്ദ്ര മോദിയിലുള്ള വിശ്വാസം മുന്നണിക്ക് ഗുണമാകും; ഫഡ്നാവിസ്

By Syndicated , Malabar News
Fadnavis_Malabar news
Ajwa Travels

പാറ്റ്ന: ബീഹാറില്‍ ബിജെപിക്കും എന്‍ഡിഎക്കും അനുകൂലമായ രാഷ്‌ട്രീയ സാഹചര്യമാണ് നിലവില്‍ ഉള്ളതെന്ന് മഹാരാഷ്‍ട്ര മുന്‍ മുഖ്യമന്ത്രിയും ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ചുമതലയുമുള്ള ദേവേന്ദ്ര ഫഡ്‌നാവിസ്. ഭരണ തുടര്‍ച്ച ലക്ഷ്യമിട്ട് എന്‍ഡിഎയും നിതീഷിനെ താഴെയിറക്കി മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് തേജസ്വി യാദവും പ്രചരണ രംഗത്ത് സജീവമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ബിജെപിക്കും എന്‍ഡിഎ മുന്നണിക്കും ഗുണം ചെയ്യുമെന്നാണ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വാദം. രാജ്യവും ജനങ്ങളും നരേന്ദ്ര മോദിയുടെ മേല്‍ അര്‍പ്പിച്ചിരിക്കുന്ന ഈ വിശ്വാസം ഗുണം ചെയ്യുക ബിജെപിക്ക് മാത്രമല്ല, മുന്നണിക്കും കൂടിയാണെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ബീഹാറില്‍ ബിജെപി-ജെഡിയു മുന്നണി 121-122 സീറ്റുകളിലാണ് മല്‍സരിക്കുന്നത്. ഇതിനിടെ, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ എന്‍സിപിയും രംഗത്തെത്തുന്നുണ്ട്. എന്‍ഡിഎയും മഹാസഖ്യവും നേരിട്ട് ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പില്‍ എന്‍സിപിയുടെ സാന്നിധ്യം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് തിരിച്ചടിയാകും. ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തി ശിവസേനയും ബിഹാറില്‍ മല്‍സരിക്കുമെന്ന് അറിയിച്ചിരുന്നു.

Read also: ബീഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടിയായി എന്‍ സി പി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE