തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമെന്ന് സർക്കാരിനോട് കെഎസ്ഇബി. വിഷയത്തിൽ എന്ത് നടപടി സ്വീകരിക്കാമെന്നുള്ള റിപ്പോർട് 21ന് നൽകാൻ കെഎസ്ഇബി ചെയർമാന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിർദ്ദേശം നൽകി. നിലവിൽ സംസ്ഥാനത്ത് കൂടിയ വിലക്ക് വൈദ്യുതി വാങ്ങുന്നതിനാണ് തീരുമാനം. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
അതേസമയം, പവർകട്ട് വേണോയെന്ന് 21ന് ശേഷം തീരുമാനിക്കാനാണ് ധാരണ. നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് മന്ത്രി സൂചിപ്പിക്കുന്നത്. ദിവസം പത്ത് കോടിയുടെ അധിക വൈദ്യുതി വാങ്ങേണ്ടി വരുന്ന അവസ്ഥയാണ്. എത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും എത്ര രൂപയുടെ വർധന ഉണ്ടാകും എന്ന് പറയാനാവുക. അത് റെഗുലേറ്ററി ബോർഡ് ആണ് തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
Most Read| ഓണക്കിറ്റ് ഇത്തവണ എല്ലാവർക്കുമില്ല; മഞ്ഞ കാർഡിന് മാത്രം







































