കോഴിക്കോട്: മുന്‍ മേയറും സി.പി.എം നേതാവുമായ എം.ഭാസ്‌കരന്‍ (80) അന്തരിച്ചു. കരള്‍ രോഗ ബാധിതനായിരുന്ന അദ്ദേഹത്തെ അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ശനിയാഴ്‌ച്ച കോഴിക്കോട് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് ഉച്ചക്ക് 12.20 ഓടെ ആണ് മരിച്ചത്.
കാരപ്പറമ്പ് സ്വദേശിയായ ഭാസ്‌കരന്‍ 2005 മുതല്‍ 2010 വരെ കോഴിക്കോട് മേയറായിരുന്നു. നിലവില്‍ അദ്ദേഹം സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. സഹകരണ ആശുപത്രി മുന്‍ ചെയര്‍മാനാണ്. നാലുതവണ കോര്‍പറേഷന്‍ കൗണ്‍സിലറായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. കോര്‍പറേഷന്‍ ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. റബ്‌കോ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സുമതി, വരുണ്‍ ഭാസ്‌കര്‍, സിന്ധു എന്നിവരാണ് മക്കള്‍. മരുമക്കള്‍: സഹദേവന്‍, സുമിത.
Malabar News: കുറ്റിപ്പുറം പാലം; നവീകരണത്തിൽ അപാകത, പലയിടത്തും വിള്ളലെന്ന് വിജിലൻസ്

































