കൊച്ചി: തലപ്പുഴ മാവോയിസ്‌റ്റ് വെടിവെപ്പ് കേസിൽ നാല് പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഒളിവിൽപ്പോയ രണ്ടുപേർ ഉൾപ്പടെ നാല് പേർക്കെതിരെയുള്ള കുറ്റപത്രമാണ് കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ചത്.
വയനാട് തലപ്പുഴ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ കമാൻഡോകൾക്ക് നേരെ വെടിയുതിർത്ത കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2023 നവംബർ ഏഴിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കേസിൽ തിരുവെങ്കിടം എന്ന ചന്തു, ശ്രീമതി എന്ന ഉണ്ണിമായ എന്നീ രണ്ടു പ്രതികൾ പിടിയിലായിട്ടുണ്ട്. ലത എന്ന മീര, സുന്ദരി എന്ന ജെന്നി എന്നിവർ രക്ഷപ്പെട്ടു.
Most Read| സംസ്‌ഥാനത്ത് കടലാക്രമണത്തിന് സാധ്യത; കേരള തീരത്ത് റെഡ് അലർട്






































