തിരുവനന്തപുരം: കാലാവസ്‌ഥ മോശമായി തുടരുന്ന സാഹചര്യത്തിൽ കേരളാ തീരത്ത് മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മൽസ്യബന്ധനം പാടില്ലെന്നാണ് മുന്നറിയിപ്പ്. മൽസ്യത്തൊഴിലാളുകളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും ശക്‌തമായ കാറ്റും മഴയും സംസ്‌ഥാനത്ത് പ്രതീക്ഷിക്കുന്നുണ്ട്.
സംസ്‌ഥാനത്ത് ഇന്ന് മുതൽ തീവ്രമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലെല്ലാം ഉച്ചയ്‌ക്ക് ശേഷമായിരിക്കും അധികവും മഴ ലഭിക്കുക. മഴക്കൊപ്പം ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
Most Read| കോവിഷീൽഡിന് പിന്നാലെ കോവാക്‌സിനും പാർശ്വഫലമുണ്ടെന്ന് പഠനം