മകള്‍ക്ക് ഇന്റര്‍നെറ്റ് കമ്പനിയുടെ പേരിട്ടു; 18 വര്‍ഷത്തേക്ക് സൗജന്യ വൈ-ഫൈ നേടി ദമ്പതികള്‍

By News Desk, Malabar News
MalabarNews_new born baby
Ajwa Travels

മകള്‍ക്ക് ഇന്റര്‍നെറ്റ് കമ്പനിയുടെ പേര് നല്‍കിയതിലൂടെ 18 വര്‍ഷത്തേക്ക് സൗജന്യ വൈ-ഫൈ സേവനം സ്വന്തമാക്കി സ്വിറ്റ്സർലൻഡില്‍ നിന്നുള്ള ദമ്പതികള്‍. സ്വിറ്റ്സർലൻഡിലെ ഇന്റര്‍നെറ്റ് സേവനദാതാവായ ‘ട്വിഫി’യാണ് കുട്ടികള്‍ക്ക് കമ്പനിയുടെ പേര് നല്‍കിയാല്‍ സൗജന്യ വൈ-ഫൈ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

ആണ്‍കുട്ടികള്‍ക്ക് ട്വിഫുസ് എന്നും പെണ്‍കുട്ടികള്‍ക്ക് ട്വിഫിയ എന്നും പേര് നല്‍കിയാല്‍ 18 വര്‍ഷത്തേക്ക് വൈ-ഫൈ സേവനം സൗജന്യമെന്ന് ആയിരുന്നു കമ്പനി പരസ്യം ചെയ്‌തത്. ഇതുപ്രകാരം പെണ്‍കുട്ടിക്ക് ട്വിഫിയ എന്ന് പേരിട്ട ദമ്പതികള്‍ക്കാണ് 18 വര്‍ഷത്തെ സൗജന്യ വൈ-ഫൈ ലഭിച്ചത്. കുട്ടിയുടെ ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പ് വരുത്തിയാണ് കമ്പനി വിജയികളെ പ്രഖ്യാപിച്ചത്. പെണ്‍കുട്ടിയുടെ മിഡില്‍ നെയിം ട്വിഫിയ എന്നാക്കിയാണ് ഇവര്‍ സമ്മാനം നേടിയത്.

Tech News: ഇനി വിളിക്കാം വെബിലും; വാട്‌സാപ്പിന്റെ പുതിയ ഫീച്ചറുകള്‍ ഉടന്‍

വീട്ടില്‍ ഇന്റര്‍നെറ്റിനായി മുടക്കുന്ന തുക ഇനി മകളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കുമെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. എന്നാല്‍, തങ്ങളുടെ പേരുള്‍പ്പടെയുള്ള മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ താല്‍പ്പര്യം ഇല്ലെന്ന് ദമ്പദതികള്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE