ഇനി വിളിക്കാം വെബിലും; വാട്‌സാപ്പിന്റെ പുതിയ ഫീച്ചറുകള്‍ ഉടന്‍

By Trainee Reporter, Malabar News
vaccination-certificate whatsapp
Representative image
Ajwa Travels

ഉപയോക്‌താക്കള്‍ക്കായി വാട്‌സാപ്പ് വെബ് വീഡിയോ, ഓഡിയോ കോളിംഗ് സൗകര്യങ്ങള്‍ പരീക്ഷിക്കുന്നതായി വാര്‍ത്തകള്‍. വാട്‌സാപ്പ് പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണെന്നും അടുത്തു തന്നെ ഉപയോക്‌താക്കള്‍ക്ക് ലഭ്യമാകുമെന്നുമുള്ള വാര്‍ത്തകള്‍ വാബീറ്റാഇന്‍ഫോ പുറത്തുവിട്ടു. വാട്‌സാപ്പിന്റെ ബീറ്റാ വേര്‍ഷനില്‍ ഉടന്‍ തന്നെ പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് സൂചനകള്‍. ഓഡിയോ, വീഡിയോ കോളുകള്‍ക്കൊപ്പം ഗ്രൂപ്പ് കോളുകള്‍ക്കുള്ള സൗകര്യവും ഒരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാട്‌സാപ്പിന്റെ 2.2043.7 ബീറ്റാ അപ്‌ഡേറ്റിലാണ് സൗകര്യങ്ങളുള്ളത്.

ഒരാളെ വിളിക്കുമ്പോള്‍ പ്രത്യേകം വിന്‍ഡോ പ്രത്യക്ഷപ്പെടും. നമ്മള്‍ വിളിക്കുകയാണെകില്‍ ചെറിയ വിന്‍ഡോയും നമുക്ക് വരുന്ന കോളുകളാണെങ്കില്‍ വലിയ വിന്‍ഡോയുമാകും പ്രത്യക്ഷപ്പെടുക. ആൻഡ്രോയ്‌ഡ് ഫോണുകളില്‍ ലഭ്യമാകുന്ന വീഡിയോ, ഓഡിയോ കോളുകള്‍ വെബിലും ലഭ്യമാക്കണമെന്ന ഉപയോക്‌താക്കളുടെ ദീര്‍ഘകാലത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുക. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങളൊന്നും വാട്‌സാപ്പോ ഫേസ്ബുക്കോ പുറത്തുവിട്ടിട്ടില്ല.

Read also: ഇതാണോ അന്വേഷണാത്‌മക മാദ്ധ്യമപ്രവർത്തനം?; റിപ്പബ്ളിക് ടിവിക്കെതിരെ ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE