വീണ്ടും ഇന്ത്യയിൽ 23 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകൾ മരവിപ്പിച്ചു

മെറ്റയുടെ ഉടമസ്‌ഥതയിലുള്ള വാട്‌സാപ്പ് അവരുടെ പ്രതിമാസ സുരക്ഷാ റിപ്പോർട്ടിൽ 2022 ഒക്‌ടോബറിൽ മാത്രം 23 ലക്ഷം ഇന്ത്യൻ വാട്‌സാപ്പ് അക്കൗണ്ടുകൾ മരവിപ്പിച്ചതായി വ്യക്‌തമാക്കി. ആകെ 50 കോടിയോളം വാട്‌സാപ്പ് അകൗണ്ടുകളാണ് ഇന്ത്യയിലുള്ളത്. ഇതിൽ, 2022 ജനുവരിയിലും 18.58 ലക്ഷം അക്കൗണ്ടുകള്‍ വാട്‌സാപ്പ് നിരോധിച്ചിരുന്നു.

By Central Desk, Malabar News
Again, 23 lakh WhatsApp accounts were frozen in India
Rep. Image
Ajwa Travels

ന്യൂഡെൽഹി: വാട്‌സാപ്പ് നിയമങ്ങൾ ലംഘിച്ച 23 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകളാണ് പരാതി പരിഹാര വിഭാഗവും കമ്പനിയുടെ ഓട്ടോമാറ്റിക് സംവിധാനവും വഴി മരവിപ്പിച്ചത്. ഇവയിലെ കൂടുതൽ അകൗണ്ടുകളും ഉപയോക്‌താക്കളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്‌ഥാനത്തിലാണ് നിരോധിക്കുകയോ മരവിപ്പിക്കുകയോ ചെയ്‌തത്‌.

2021ലെ ഇൻഫർമേഷൻ ടെക്‌നോളജി റൂൾസ് റൂൾ 4(1)(ഡി) അനുസരിച്ചാണ് നടപടി. ആകെ മരവിപ്പിച്ച 23 ലക്ഷം അക്കൗണ്ടുകളിൽ 8.11 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകളെ ഉപയോക്‌താക്കളുടെ പരാതികൾ സ്വീകരിക്കുന്നതിന് മുമ്പ് തന്നെ വാട്‌സാപ്പ് ഓട്ടോമാറ്റിക് സംവിധാനം വഴി നിരോധിച്ചിരുന്നു. പ്രത്യക്ഷമായി തന്നെ കമ്പനിയുടെ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം വഴിയാണ് ഇവയെ നിരോധിച്ചത്.

പരാതി സംവിധാനങ്ങൾ വഴി ഇന്ത്യൻ ഉപയോക്‌താക്കളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ മാനുവലി വെരിഫൈ ചെയ്‌താണ്‌ ബാക്കിവരുന്ന അക്കൗണ്ടുകൾ നിരോധിച്ചത്. കമ്പനി അതിന്റെ ഉപയോക്‌താകൾക്ക് സുരക്ഷിതത്വം നൽകുന്നതിന്റെ ഭാഗമായാണ് ഇത് ചെയ്യുന്നതെന്നും ദുരുപയോഗം തടയുന്നതിനുള്ള നിയമങ്ങളും മാർഗനിർദ്ദേശങ്ങളും എല്ലാവരും പാലിക്കാനും കമ്പനി അഭ്യർഥിച്ചു. സുരക്ഷക്കും സ്വകാര്യതക്കും വേണ്ടി എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്‌ത സന്ദേശമയക്കൽ തിരഞ്ഞെടുക്കാനും കമ്പനി അഭ്യർഥിച്ചു.

അപരിചിതരായ വ്യക്‌തികൾക്ക് സന്ദേശമയക്കുകയും ലഭിച്ചവ്യക്‌തി പരാതിപ്പെടുകയും ചെയ്‌താൽ അതിനെ പരാതിയായാണ് വാട്‌സാപ്പ് കാണുന്നത്. ഇങ്ങനെ 5 ലധികം തവണ ഒരു വാട്‌സാപ്പിനെ സംബന്ധിച്ച് ലഭിച്ചാൽ അത് വാട്‌സാപ്പ് പരിശോധിക്കുകയും അയച്ച വ്യക്‌തിയും സന്ദേശം ലഭിച്ച വ്യക്‌തിയും തമ്മിൽ അതിന് മുൻപ് പ്രസ്‌തുത നമ്പറിൽ നിന്ന് പരസ്‌പരം സാധാരണ എസ്‌എംഎസ്‌ വഴിയോ ഫോൺ കോൾ വഴിയോ ഒരു തവണപോലും ബന്ധപ്പെട്ടിട്ടില്ല എന്നത് കണ്ടെത്തുകയും ചെയ്‌താൽ സന്ദേശം അയച്ച വ്യക്‌തിയുടെ വാട്‌സാപ്പ് നിരോധിച്ചേക്കും.

ഇതുപോലെ പരസ്യങ്ങളും മറ്റു അടിസ്‌ഥാന രഹിതമായ വിവരങ്ങളും പരിചിതനോ അപരിചിതനോ അയക്കുന്നതും നിയമവിരുദ്ധ വിവരങ്ങളോ ലിങ്കുകളോ മറ്റൊരാൾക്കോ കൂടുതൽ ആളുകൾക്കോ അയക്കുന്നതും വാട്‌സാപ്പ് വിലക്കിയിട്ടുണ്ട്. ഇത്തരം മെസേജുകളും ഫോർവേഡ് മെസേജുകളും കണ്ടെത്താൻ വാട്‌സാപ്പ് ഒരുക്കിയിട്ടുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്‌ഥാനമാക്കിയ ഓട്ടോമാറ്റിക് സംവിധാനം എല്ലാ വാട്‌സാപ്പിലും നിരന്തരം പ്രവർത്തിക്കുന്നുണ്ട്. ഇതുവഴി റിപ്പോർട്ട് ചെയ്യപ്പെടുന്ന വാട്‌സാപ്പും നിരോധിക്കുകയോ മരവിപ്പിക്കുകയോ ചെയ്‌തേക്കും.

ഇന്ത്യയില്‍ കലാപങ്ങള്‍ ഉള്‍പ്പെടെ നിരവധി ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നതിനുള്ള പ്രധാന സംവിധാനമായി വാട്‌സാപ്പ് മാറിയതിന് ശേഷം, ദുരുപയോഗം തടയാന്‍ വാട്‌സാപ്പ് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നങ്ങൾ റിപ്പോര്‍ട്ടു ചെയ്യുന്നതിന് ഉപയോക്‌താക്കളെ പ്രോൽസാഹിപ്പിക്കുക, വ്യാജ വാര്‍ത്തകളെക്കുറിച്ചും ഫോര്‍വേഡ് സ്‌പാം സന്ദേശങ്ങളെക്കുറിച്ചും ആളുകളെ ബോധവൻമാരാക്കുന്ന നടപടികള്‍ സ്വീകരിക്കുക എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.

[email protected] എന്ന മെയിൽ വഴി സ്‌പാം അക്കൗണ്ടുകളെക്കുറിച്ചുള്ള നിങ്ങളുടെ പരാതി അറിയിക്കുകയും, അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സൂചിപ്പിക്കുകയും ചെയ്യാം. അക്കൗണ്ട് റിപ്പോർട്ട് ചെയ്യാനുള്ള കാരണത്തിന്റെ തെളിവായി നിങ്ങൾ സ്‌ക്രീൻഷോട്ട് കൂടി ഇവിടെ പങ്കിടേണ്ടതുണ്ട്. ആപ്പിലൂടെ WhatsApp chat > Tap More options > More > Report എന്ന നിലയിലും നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാവുന്നതാണ്.

Most Read: വനിതാ ഡോക്‌ടറെ ചവിട്ടിവീഴ്‌ത്തിയ സംഭവം: പ്രതിയെ അറസ്‌റ്റ് ചെയ്യുംവരെ സമരമെന്ന് ഡോക്‌ടർമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE