ഉച്ചക്ക് 1 മണിമുതൽ വാട്‌സാപ്പ് ലഭ്യമല്ല; അധികൃതരുടെ പ്രതികരണത്തിൽ അവ്യക്‌തത

By Central Desk, Malabar News
WhatsApp is unavailable from 1pm
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യൻ സമയം ഉച്ചക്ക് 12.57 മുതൽ വാട്‌സാപ്പ് തകരാറിലാണ്. സാങ്കേതിക തകരാർ എപ്പോൾ പരിഹരിക്കുമെന്നതിന് കൃത്യമായ മറുപടി അധികൃതർ നൽകിയിട്ടില്ല. വാട്‌സാപ്പ് മണി, വാട്‌സാപ്പ് ഗ്രൂപ്പുകൾ ഉൾപ്പടെയുള്ള എല്ലാ സർവീസും പ്രവർത്തന രഹിതമാണ്‌.

പ്രശ്‌നം ശ്രദ്ധയിപ്പെട്ടെന്നും തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും അല്ലാതെ എപ്പോൾ പരിഹരിക്കുമെന്നോ, എന്താണ് പ്രശ്‌നമെന്നോ വിശദീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ലോകത്തിലെ ഏറ്റവും ജനപ്രിയ ആശയവിനിമയ ആപ്പായ വാട്‌സാപ്പ്, ഇന്ത്യൻ ഉപഭൂഖണ്ഡം, യൂറോപ്പിന്റെയും ആഫ്രിക്കയുടെയും വലിയ ഭാഗങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ തടസം നേരിടുന്നതായാണ് വിവരം.

വാട്‌സാപ്പ് ആരംഭിച്ച 2009ന് ശേഷം നേരിടുന്ന ഏറ്റവും ദൈർഘ്യമേറിയതും ഏറ്റവും ഗുരുതരവുമായ പ്രശ്‌നമാണ്‌ ഇപ്പോൾ വാട്‌സാപ്പ് നേരിട്ടു കൊണ്ടിരിക്കുന്നത്. യാഹൂവിന്റെ മുൻ ജീവനക്കാരായ ബ്രയാൻ ആക്‌ടനും ജാൻ കോമും ചേർന്ന് സ്‌ഥാപിച്ച വാട്‌സാപ്പ് 2014 ഫെബ്രുവരിയിൽ ഫേസ്ബുക് ഏറ്റെടുത്തു. ലോകമെമ്പാടുമായി 2 ബില്ല്യണിലധികം ഉപഭോക്‌താക്കളുള്ള വാട്‌സാപ്പ് തിരികെ വരുന്നതും കാത്തിരിപ്പാണ് ലോകം.

Most Read: 2.10 കോടി തട്ടിയ കേസ്; മേജര്‍ രവി ഹാജരായില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE