മാനസിക പിരിമുറുക്കം ഉണ്ടോ? എങ്കിൽ ഒരു ഹൊറർ സിനിമ കാണാം

By Desk Reporter, Malabar News
Feeling stressed? Watch a horror movie ...
Ajwa Travels

ഒരു ഹൊറർ സിനിമ കണ്ടാൽ അതിലെ രംഗങ്ങൾ നമ്മെ ദിവസങ്ങളോളം വേട്ടയാടാറുണ്ട്. സുപരിചിതമായ ശബ്‌ദങ്ങൾ പോലും നമുക്ക് പേടിപ്പെടുത്തുന്നതാവും. ഒറ്റക്ക് വീടിന് അകത്ത് ഇരിക്കാൻ പോലും പലർക്കും ഭയം ഉണ്ടാവാറുണ്ട്. ഹൊറർ സിനിമകളിൽ മാത്രമല്ല, ത്രില്ലറുകളും ഇത്തരമൊരു പേടി നമ്മിൽ ഉണ്ടാക്കാറുണ്ട്. ഉറക്കമില്ലാത്ത രാത്രികളാണ് പലപ്പോഴും ഇത്തരം സിനിമകൾ നമുക്ക് സമ്മാനിക്കാറ്.

എന്നാൽ ഹൊറർ സിനിമകൾ ഇപ്പോൾ കേവലമൊരു പേടിസ്വപ്‌നമല്ല, മറിച്ച് നിങ്ങളുടെ ഭയത്തെ നേരിടാനും മാനസിക സമ്മർദ്ദം ഒഴിവാക്കാനുമുള്ള മികച്ച മാർഗം കൂടിയാണ്. ഹൊറർ സിനിമകൾ ഭയം സൃഷ്‌ടിക്കുന്നില്ലെന്നും ഭയത്തെ ഇല്ലാതാക്കുന്നതാണ് എന്നും പല ഹൊറർ സിനിമ സംവിധായകരും രചയിതാക്കളും പറയുന്നു. പ്രേക്ഷകർ സിനിമയിലെ രംഗങ്ങളെയും ആശയത്തെയും നേരായ അർഥത്തിലാണ് എടുക്കുന്നതെന്നും അതിന്റെ ഗുണങ്ങളാണ് ജീവിതത്തിലേക്ക് പകർത്തുന്നതെന്നും പണ്ഡിതരും നിരൂപകരും അഭിപ്രായപ്പെടുന്നു.

ഹൊറർ സിനിമകൾ കാണുമ്പോൾ ഉണ്ടാകുന്ന അധിക അഡ്രിനാലിൻ ആളുകളെ അവരുടെ സമ്മർദ്ദങ്ങളും ഉൽകണ്‌ഠകളും ഇല്ലാതാക്കാൻ സഹായിക്കുന്നു, ഒപ്പം അവരുടെ ശരീരവും മനസും മെച്ചപ്പെട്ട മാനസികാവസ്‌ഥയിലേക്ക് കൊണ്ടുവരുന്നു.

ഹൊറർ സിനിമയെക്കുറിച്ചുള്ള ആദ്യകാല വിമർശനം ആളുകളെ സാഡിസ്‌റ്റുകളാക്കും എന്നായിരുന്നു. എന്നാൽ 90 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഹൊറർ സിനിമക്ക് 113 കലോറി വരെ ഇല്ലാതാക്കാൻ കഴിയുമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു, ഇത് 30 മിനിറ്റ് നടത്തത്തിന് തുല്യമാണ്.

നേരിയ മാനസിക സംഘർഷങ്ങളും മറ്റുമുള്ള രോഗികളോട് പല തെറാപ്പിസ്‌റ്റുകളും ഇന്ന് ഹൊറർ മൂവി കാണാൻ നിർദ്ദേശിക്കാറുണ്ട്. യഥാർഥ ലോക സമ്മർദ്ദത്തെ എങ്ങനെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാമെന്ന് ഭയത്തിന് നമ്മെ പഠിപ്പിക്കാൻ കഴിയും. ഹൊറർ സിനിമകൾ നമ്മിൽ ഭയം ജനിപ്പിക്കാറുണ്ടെങ്കിലും അതിൽ നിന്ന് പുറത്തുകടക്കാനുള്ള മാർഗങ്ങൾ നമ്മൾ സ്വയം കണ്ടെത്താറുണ്ട്. ദൈനംദിന സമ്മർദ്ദങ്ങളും ഭയങ്ങളും നിയന്ത്രിക്കാൻ നമ്മെ സഹായിക്കുന്നതിന് ഹൊറർ സിനിമകൾ സഹായിക്കുന്നു എന്ന് തെറാപ്പിസ്‌റ്റുകൾ പറയുന്നു.

പെട്ടന്ന് ഉണ്ടാകുന്ന ഭയം തലച്ചോറിലേക്ക് കൂടുതൽ രക്‌തം പമ്പ് ചെയ്യുന്നതിനായി രക്‌തക്കുഴലുകളെയും ഹൃദയത്തെയും ഉണർത്തുന്നതിന് സഹായിക്കുന്നു. ഒരു പരിധിവരെ, ഹോർമോണുകളുടെ അത്തരം കുതിച്ചുചാട്ടം സമാനമായ യഥാർഥ ജീവിത സാഹചര്യങ്ങളെ നേരിടാൻ നിങ്ങളെ അനുവദിക്കുന്നതായും വിദഗ്‌ധർ പറയുന്നു.

Most Read:  കാട്ടുപോത്തിനെ വളഞ്ഞിട്ട് ആക്രമിച്ച് സിംഹക്കൂട്ടം; കുതിച്ചുവന്ന് രക്ഷിച്ച് സുഹൃത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE