കാട്ടുപോത്തിനെ വളഞ്ഞിട്ട് ആക്രമിച്ച് സിംഹക്കൂട്ടം; കുതിച്ചുവന്ന് രക്ഷിച്ച് സുഹൃത്ത്

By Desk Reporter, Malabar News
Herd of lions encircling the wild buffalo
Ajwa Travels

കാട്ടിൽ മേയുകയായിരുന്ന കാട്ടുപോത്തിനെ വളഞ്ഞിട്ട് ആക്രമിച്ച് സിംഹക്കൂട്ടം. കാട്ടുപോത്തിനെ രക്ഷപെടാൻ സമ്മതിക്കാതെ അതിന്റെ പുറത്തു കയറിയും ചുറ്റും നിന്നും കടിക്കാൻ ശ്രമിക്കുകയായിരുന്നു സിംഹങ്ങൾ. എന്നാൽ ആപത്തിൽപെട്ട സുഹൃത്തിനെ രക്ഷിക്കാൻ മറ്റൊരു കാട്ടുപോത്ത് കുതിച്ചുപാഞ്ഞ് എത്തി.

സിംഹങ്ങളെ ഓടിച്ചു വിടാൻ തുടങ്ങി. ഈ സമയം മറ്റു കാട്ടുപോത്തുകളും കൂട്ടമായി എത്തി സിംഹങ്ങളെ തുരത്തി സുഹൃത്തിനെ രക്ഷിച്ചു. ഐഎഫ്എസ് ഉദ്യോഗസ്‌ഥനായ സുശാന്ത നന്ദയാണ് ഇതിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. “സൗഹൃദം എല്ലായ്‌പ്പോഴും മധുരമുള്ള ഉത്തരവാദിത്തമാണ്, ഒരിക്കലും അവസരമല്ല.” – എന്ന ഖലീൽ ജിബ്രാന്റെ വാക്കുകളാണ് വീഡിയോക്ക് ഒപ്പം സുശാന്ത നൽകിയിരിക്കുന്നത്.

Most Read:  ഭൂമിയേക്കാൾ പ്രായമുള്ള പാറക്കല്ല്; കൗതുകമായി ഉൽക്കാശില

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE