ഇനിയെല്ലാം രഹസ്യമായി സൂക്ഷിക്കാം; ‘സീക്രട്ട് കോഡ്’ ഫീച്ചറുമായി വാട്‍സ്ആപ്പ്

നിലവിൽ വാട്‌സ്ആപ്പിൽ ലഭ്യമാകുന്ന പ്രൈവസി ഫീച്ചറിനെ കൂടുതൽ ശക്‌തമാക്കുന്ന ഒന്നാണ് സീക്രട്ട് കോഡ് സംവിധാനം. ഏത് രഹസ്യവും ഭദ്രമായി സുരക്ഷിതമാക്കാൻ സഹായിക്കുമെന്നതാണ് പുതിയ വാട്‌സ്ആപ്പ് ഫീച്ചറിന്റെ പ്രത്യേകത.

By Trainee Reporter, Malabar News
Secret Code Feature In WhatsApp
Rep. Image
Ajwa Travels

ഏറ്റവും പുതിയ ഫീച്ചറുമായി ജനപ്രിയ കമ്മ്യൂണിക്കേഷൻ പ്ളാറ്റ്‌ഫോമായ വാട്‍സ്ആപ്പ് വീണ്ടും രംഗത്ത്. ഉപഭോക്‌താക്കൾക്ക് കൂടുതൽ സ്വകാര്യതയ്‌ക്ക് പ്രാധാന്യം വർധിപ്പിക്കുന്ന അപ്‍ഡേറ്റുകളാണ് കമ്പനി പുറത്തിറക്കിയത്. ഇപ്പോഴിതാ ഒരു ‘സീക്രട്ട് കോഡ്’ (Secret Code Feature In WhatsApp) എന്ന ഫീച്ചറാണ് വാട്‍സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ വാട്‌സ്ആപ്പിൽ ലഭ്യമാകുന്ന പ്രൈവസി ഫീച്ചറിനെ കൂടുതൽ ശക്‌തമാക്കുന്ന ഒന്നാണ് സീക്രട്ട് കോഡ് സംവിധാനം.

ഏത് രഹസ്യവും ഭദ്രമായി സുരക്ഷിതമാക്കാൻ സഹായിക്കുമെന്നതാണ് പുതിയ വാട്‌സ്ആപ്പ് ഫീച്ചറിന്റെ പ്രത്യേകത. ലോക്ക് ചെയ്‌ത ചാറ്റുകൾക്കായാണ് ഈ സീക്രട്ട് കോഡ്. അധികം വൈകാതെ ഈ സീക്രട്ട് കോഡ് ഉപഭോക്‌താക്കളിലേക്ക് എത്തുമെന്നാണ് റിപ്പോർട്. ബീറ്റാ പതിപ്പിൽ ഈ ഫീച്ചർ ലഭ്യമാണ്.

ലോക്ക് ചെയ്‌ത ചാറ്റുകൾക്കായി ഒരു രഹസ്യ കോഡ് സൃഷ്‌ടിക്കാൻ കഴിയുന്ന ഫീച്ചറാണിത്. രഹസ്യ ചാറ്റുകൾ ആക്‌സസ് ചെയ്യുന്നതിനുള്ള ഒരു പാസ്‌വേർഡ് ആയി ഈ രഹസ്യ കോഡ് പ്രവർത്തിക്കും. ഉപയോക്‌താക്കൾക്ക് 30 ദിവസം വരെ ഒരു ഗ്രൂപ്പ് ചാറ്റിന്റെ മുകളിൽ മെസേജ് പിൻ ചെയ്‌ത്‌ വെക്കാം. മെസേജ് ദീർഘനേരം പ്രസ് ചെയ്‌താൽ ഉപയോക്‌താക്കൾക്ക് പിൻ ഓപ്ഷൻ തിരഞ്ഞെടുക്കാനാകും. അത് മെസേജിനെ ചാറ്റ് വിൻഡോയുടെ മുകളിൽ പിൻ ചെയ്യാൻ സഹായിക്കും.

മെസേജ് എത്ര സമയത്തേക്കാണ് പിൻ ചെയ്‌ത്‌ വെക്കേണ്ടതെന്നും തീരുമാനിക്കാനാകും. 24 മണിക്കൂർ, ഏഴ് ദിവസം അല്ലെങ്കിൽ 30 എന്നിങ്ങനെയുള്ള ഓപ്ഷൻ കാണും. ഉപയോക്‌താക്കൾക്ക് ഒരു ചാറ്റ് ലിസ്‌റ്റിന്റെ മുകളിൽ നിന്ന് ഒരു സന്ദേശം പിൻ ചെയ്‌തതിന്‌ ശേഷം ഏത് സമയത്തും അൺപിൻ ചെയ്യാനുമാകും. ലോക്ക് ചെയ്‌തിരിക്കുന്ന ചാറ്റുകളുടെ സുരക്ഷയും അത്തരം ചാറ്റുകളിലേക്കുള്ള പ്രവേശന സുരക്ഷയും വർധിപ്പിക്കാനാണ് പുതിയ സീക്രട്ട് കോഡ് ഫീച്ചർ അവതരിപ്പിക്കുന്നതെന്ന് കമ്പനി അധികൃതർ വ്യക്‌തമാക്കി.

Most Read| ബെംഗളൂരുവിൽ 10 ലക്ഷത്തിന്റെ ബസ് സ്‌റ്റോപ്പ് മോഷണം പോയി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE