ബെംഗളൂരുവിൽ 10 ലക്ഷത്തിന്റെ ബസ് സ്‌റ്റോപ്പ് മോഷണം പോയി!

നഗരമദ്ധ്യത്തിൽ നിന്ന് ഒരു ബസ് സ്‌റ്റോപ്പ് പൂർണമായും മോഷണം പോകുന്നത് ലോക ചരിത്രത്തിൽ തന്നെ ആദ്യമാകും. പക്ഷെ ബെംഗളൂരുവിലിത് നാലാം തവണയാണ്! സ്‌ഥിരമാകുന്ന ബസ് സ്‌റ്റോപ്പ് മോഷണം കാരണം, ചിരിക്കണോ കരയണോ എന്ന അവസ്‌ഥയിലാണ്‌ നഗരത്തിലെ പോലീസും ഉദ്യോഗസ്‌ഥരും.

By Trainee Reporter, Malabar News
Bus shelter stolen in Bengaluru
ഇവിടെയായിരുന്നു 10 ലക്ഷംരൂപ മുടക്കി പണിത ബസ് ഷെൽട്ടർ ഉണ്ടായിരുന്നത്!
Ajwa Travels

ബെംഗളൂരു: നഗരവാസികളെ ഞെട്ടിച്ചും ചിരിപ്പിച്ചും പോലീസിനെ കറക്കിയും മോഷ്‌ടാക്കൾ. (Bus shelter stolen in Bengaluru) ഒരു പൊടിപോലും ബാക്കിവെക്കാതെ എങ്ങനെ നഗരമധ്യത്തിൽ നിന്ന് ഒരു ബസ് സ്‌റ്റോപ്പ് മോഷണം പോയതെന്ന് ഒരുപിടിയും കിട്ടുന്നില്ല! എന്തിനാണ് ഈ കടുംകൈ ചെയ്‌തതെന്ന ചോദ്യത്തിന് ഉത്തരം കിട്ടാൻ കള്ളൻമാരെ പിടിക്കാനുള്ള ഓട്ടത്തിലാണ് സിറ്റിപൊലീസ്.

ഒരു ചിരിപ്പടത്തിനുള്ള കഥാതന്തുവാണ് ഈ മോഷണം. കാരണം മോഷണം നടന്നത് രാപകൽ ഉറക്കമില്ലാത്ത ബെംഗളൂരു നഗരത്തിലാണ്! അതും ഒരുകമ്പി പോലും ബാക്കിയാക്കാത്ത ബസ് സ്‌റ്റോപ്പ് മോഷണം! സിറ്റിപൊലീസിന്റെ മൂക്കിനുകീഴിലുള്ള ഒരു കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് മോഷണം! കണ്ണിങ്ഹാം റോഡിലെ ബിഎംടിസി ബസ് ഷെൽറ്ററാണ് മോഷ്‌ടിക്കപ്പെട്ടത്! കഴിഞ്ഞ മാസം 21നാണ് 10 ലക്ഷം രൂപ മുടക്കി, സ്‌റ്റെയിൻലസ് സ്‌റ്റീൽ കൊണ്ടു നിർമിച്ച ഈ ബസ് ഷെൽറ്റർ ഇവിടെ സ്‌ഥാപിച്ചത്‌.

നഗര വ്യാപകമായി ബസ് ഷെൽട്ടറുകൾ നിർമിക്കാനുള്ള ബിബിഎംപി പദ്ധതിയുടെ ഭാഗമായി കരാർ ഏറ്റെടുത്ത സ്വകാര്യ കമ്പനിയാണ് സ്‌റ്റെയിൻലസ് സ്‌റ്റീൽ കൊണ്ടു നിർമിച്ച ഷെൽറ്റർ 21ന് ഇവിടെ സ്‌ഥാപിച്ചത്‌. ഒരാഴ്‌ചക്ക് ശേഷം ഷെൽറ്റർ പരിശോധിക്കാനെത്തിയ കമ്പനി അധികൃതരാണ് ഇതു മോഷ്‌ടിക്കപ്പെട്ടതായി കണ്ടെത്തിയത്!

കമ്പനി അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊടിപോലും കണ്ടുപിടിക്കാനില്ലാതെ ബസ് സ്‌റ്റോപ്പ് എങ്ങനെ കടത്തിക്കൊണ്ടുപോയി എന്ന് അന്വേഷിച്ചു വരികയാണ് പോലീസ്. ഇതിനായി പരിസരത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. നേരത്തേ ബാനസവാഡി, ലിംഗരാജപുരം, യെലഹങ്ക എന്നിവിടങ്ങളിലും ബസ് സ്‌റ്റോപ്പുകൾ കവർച്ച ചെയ്‌ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌.

MOST READ | ഗൂഗിൾ ക്രോം അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കിൽ പണി പാളും!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE