ഒന്നിലധികം ഫോണുകളിൽ ഒരേ വാട്‍സ്ആപ്പ് അക്കൗണ്ട്‌; ഫീച്ചർ ഉടൻ വരുന്നു

By Staff Reporter, Malabar News
Ajwa Travels

ഒന്നിലധികം ഫോണുകളിൽ ഒരേ വാട്‍സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചർ ഉടനെത്തും. വാട്‍സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേഷനിൽ ഈ ഫീച്ചർ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകള്‍. വാട്‌സ്ആപ്പ് വെബ്‌ വഴി മാത്രമാണ് നിലവിൽ ലാപ്‌ടോപ്പുകളിലും ഡെസ്‌ക്‌ടോപ്പുകളിലും ഒരേ അക്കൗണ്ട് തുറക്കാൻ സാധിക്കുന്നത്. ഈ പ്രതിസന്ധിക്ക് പരിഹാരമെന്നോണമാണ് പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തുന്നത്.

ഈ ഫീച്ചർ അപ്ഡേറ്റായാൽ ഒരു നമ്പർ ഉപയോഗിച്ച് ഒന്നിലധികം ഫോണുകളിൽ അക്കൗണ്ട് തുടങ്ങാൻ ഉപഭോക്‌താവിന് സാധിക്കുമെന്നാണ് വിവരം. ആദ്യ ഘട്ടത്തിൽ ഐഒഎസിൽ ഫീച്ചർ ലഭ്യമാകുമോ എന്നതിന് ഇതുവരെ വ്യക്‌തത കൈവന്നിട്ടില്ല. അപ്ഡേഷനിൽ പുതിയ ഫീച്ചർ എത്തുമെന്ന സൂചനകള്‍ ഉണ്ടെങ്കിലും കൃത്യമായ തീയതി കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

Read Also: പിസി ജോർജിനെ കൊണ്ടുപോയ വാഹനം തടഞ്ഞ് അഭിവാദ്യം അർപ്പിച്ച് ബിജെപി പ്രവർത്തകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE