കടുത്ത നടപടിക്ക് യുപിഎസ്‌സി; പൂജ ഖേദ്‌കറിന്റെ ഐഎഎസ് റദ്ദാക്കും

കാഴ്‌ചാ പരിമിതി ഉണ്ടെന്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനും പരീക്ഷാ അപേക്ഷയിൽ മാതാപിതാക്കളുടെ പേരുമാറി രേഖപ്പെടുത്തിയതിനുമാണ് നടപടി.

By Trainee Reporter, Malabar News
Pooja Khedkar 
Ajwa Travels

മുംബൈ: സ്വകാര്യ വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിനും അധികാരം ദുർവിനിയോഗം ചെയ്‌തതിനും നടപടി നേരിടുന്ന പൂജ ഖേദ്‌കറിന്റെ ഐഎഎസ് റദ്ദാക്കാനൊരുങ്ങി യുപിഎസ്‌സി. സിവിൽ സർവീസ് പരീക്ഷാ അപേക്ഷയിൽ പൂജ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിരുന്നു.

കാഴ്‌ചാ പരിമിതി ഉണ്ടെന്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനും പരീക്ഷാ അപേക്ഷയിൽ മാതാപിതാക്കളുടെ പേരുമാറി രേഖപ്പെടുത്തിയതിനുമാണ് നടപടി. ഐഎഎസ് റദ്ദാക്കാതിരിക്കാനുള്ള കാരണം വ്യക്‌തമാക്കണമെന്ന് ആവശ്യപ്പെട്ട് പൂജയ്‌ക്ക് യുപിഎസ്‌സി ഇന്ന് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിന് മറുപടി ലഭിച്ച ശേഷമായിരിക്കും തുടർനടപടി.

ഇനി യുപിഎസ്‌സി പരീക്ഷകളിൽ നിന്ന് പൂജയെ വിലക്കുമെന്നും അധികൃതർ അറിയിച്ചു. ഓൾ ഇന്ത്യാ തലത്തിൽ 841 ആണ് പൂജയുടെ റാങ്ക്. ഒബിസി ആണെന്നാണ് ഇവരുടെ അവകാശവാദം. എന്നാൽ, ഇതിൽ സംശയങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം പൂജയെ വാഷിമിൽ നിന്ന് മുസൂറിയിലെ ഐഎഎസ് ട്രെയിനിങ് അക്കാദമിയിലേക്ക് അധികൃതർ വിളിപ്പിച്ചിരുന്നു.

സ്വകാര്യ കാറിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിനും അധികാര ദുർവിനിയോഗം നടത്തിയതിനുമാണ് നേരത്തെ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം പൂജയ്‌ക്കെതിരെ നടപടി എടുത്തത്. പ്രൊബേഷനറി കാലഘട്ടത്തിൽ ബീക്കൺ ലൈറ്റ് അനുവദനീയമല്ല. വിവാദം ഉണ്ടായ ശേഷം പൂജയെ പൂനെയിൽ നിന്ന് വാഷിമിലേക്ക് സ്‌ഥലം മാറ്റിയിരുന്നു.

ഇതിന് പിന്നാലെയാണ് വ്യാജ ഒബിസി സർട്ടിഫിക്കറ്റും കാഴ്‌ചാ പരിമിതിയുണ്ടെന്ന് തെളിയിക്കാൻ വ്യാജ മെഡിക്കൽ രേഖയും ഹാജരാക്കിയതിന് കേന്ദ്ര സർക്കാരിന്റെ ഏകാംഗ കമ്മീഷൻ പൂജയ്‌ക്ക് എതിരെ അന്വേഷണം നടത്തിയത്. അതിനിടെ, പൂനെയിൽ കർഷകനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൂജയുടെ അമ്മ മനോരമ ഖേദ്‌കറിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. പൂജയുടെ പിതാവ് ദിലീപ് ഖേദ്‌കർ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസിന്റെ അന്വേഷണം നേരിടുകയാണ്.

പൂജ ഖേദ്‌കറിന് 22 കോടിയുടെ സ്വത്തുക്കളെന്ന് റിപ്പോർട്. 2024 ജനുവരിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം മഹാരാഷ്‌ട്രയിലെ വിവിധയിടങ്ങളിലായി ഇവർക്ക് രണ്ട് ഫ്‌ളാറ്റുകളും അഞ്ചിടങ്ങളിൽ ഭൂമിയും സ്വന്തമായുണ്ട്. ഇവയുടെയെല്ലാം കൂടി മൂല്യം 22 കോടിയാണ്. പൂനെ ജില്ലയിലെ മഹലുംഗിൽ 16 കോടി രൂപ വിലമതിക്കുന്ന രണ്ട് സ്‌ഥലങ്ങൾ ഉണ്ട്. പൂനെയിലെ തന്നെ ധഡാവാലിയിൽ നാലുകോടി രൂപയും അഹമ്മദ്‌നഗറിലെ പച്ചുണ്ടയിൽ 25 ലക്ഷം രൂപയും നന്ദൂരിൽ ഒരുകോടി രൂപയും വിലമതിക്കുന്ന ഭൂമി ഉണ്ടെന്നാണ് വിവരം.

Most Read| വിൻഡോസ് തകരാർ 12 മണിക്കൂർ പിന്നിട്ടു; ഇന്ത്യയിലെ വിമാന താവളങ്ങളെയും ബാധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE