ഈ മാസത്തെ ക്ഷേമപെൻഷൻ ബുധനാഴ്‌ച മുതൽ വിതരണം ചെയ്യും

അഞ്ചു മാസത്തെ പെൻഷൻ കുടിശിക നൽകാനുണ്ട്. ഇതിൽ രണ്ടു ഗഡു ഈ വർഷവും മൂന്ന് ഗഡു അടുത്ത വർഷവും നൽകുമെന്ന് ധനവകുപ്പ് അറിയിച്ചു.

By Trainee Reporter, Malabar News
Two months welfare pension will be paid together; Finance Minister
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഈ മാസത്തെ ക്ഷേമപെൻഷൻ ബുധനാഴ്‌ച മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. 900 കോടി രൂപയാണ് പെൻഷൻ വിതരണത്തിന് അനുവദിച്ചിരിക്കുന്നത്. അഞ്ചു മാസത്തെ പെൻഷൻ കുടിശിക നൽകാനുണ്ട്. ഇതിൽ രണ്ടു ഗഡു ഈ വർഷവും മൂന്ന് ഗഡു അടുത്ത വർഷവും നൽകുമെന്ന് ധനവകുപ്പ് അറിയിച്ചു.

1600 രൂപ വീതമാണ് ഗുണഭോക്‌താക്കൾക്ക് ലഭിക്കുക. പതിവ് പോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും. അതാത് മാസം പെൻഷൻ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ മാർച്ച് മുതൽ അതാത് മാസം പെൻഷൻ നൽകി വരികയാണെന്നും ധനമന്ത്രി വ്യക്‌തമാക്കി.

Most Read| നിപ മരണം; കേന്ദ്ര സംഘം കേരളത്തിലേക്ക്- ഏഴ് പേരുടെ സാമ്പിളുകൾ നെഗറ്റീവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE