കൊച്ചി: കളമശേരിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ വെച്ച് കണ്ടക്‌ടറെ കുത്തിക്കൊന്ന പ്രതി പിടിയിൽ. കളമശേരി സ്വദേശി മിനൂപ് ബിജുവിനെയാണ് അറസ്‌റ്റ് ചെയ്‌തത്. സംഭവത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ട ഇയാളെ ആലുവ മുട്ടത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ഇടുക്കി രാജകുമാരി സ്വദേശി അനീഷ് പീറ്ററിനെയാണ് (34) കൊലപ്പെടുത്തിയത്.
പ്രതിയുടെ ഭാര്യയുമായി കണ്ടക്‌ടർ അനീഷിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം. കളമശേരി എച്ച്‌എംടി ജങ്ഷനിൽ വെച്ച് ഇന്ന് ഉച്ചക്ക് 12.30നാണ് സംഭവം. ബസിൽ ഓടിക്കയറിയ പ്രതി അനീഷിനെ നെഞ്ചിൽ കുത്തിയ ശേഷം ഇറങ്ങിയോടുകയായിരുന്നു.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ







































