പട്ന: ബിഹാറിൽ ജിതിയ ഉൽസവ സ്നാനത്തിനിടെdrowning നദികളിലും കുളങ്ങളിലും മുങ്ങി മരിച്ചവരുടെ എണ്ണം 46 ആയി. ഇതിൽ 37 കുട്ടികളും ഉൾപ്പെടും. 43 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
കനത്ത മഴ കാരണം നദികളും കുളങ്ങളും കരകവിഞ്ഞിട്ടും ജിതിയ സ്നാനത്തിനു വൻതിരക്കായിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കു മുഖ്യമന്ത്രി നിതീഷ് കുമാർ നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ചമ്പാരൻ, ഔറംഗബാദ്, കൈമുർ, ബക്സർ, സിവാൻ, റോഹ്താസ്, സാരൻ, പട്ന, വൈശാലി, മുസഫർപുർ, സമസ്തിപുർ, ഗോപാൽഗഞ്ച് ജില്ലകളിലാണ് മുങ്ങി മരണങ്ങളുണ്ടായത്.
രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനുമായി ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ബിഹാറിലെ ഹൈന്ദവര്‍ വര്‍ഷം തോറും എടുക്കുന്ന വ്രതമാണ് ജിവിത് പുത്രിക വ്രതം അഥവാ ജിതിയ വ്രതം.
ഇതിന്റെ ഭാഗമായി കുട്ടികളുടെ ദീര്‍ഘായുസിനും ആരോഗ്യകരവും സമൃദ്ധവുമായ ജീവിതത്തിനായി അമ്മമാര്‍ 24 മണിക്കൂര്‍ ഉപവസിക്കുന്നു. ഉപവാസത്തിന് ശേഷമുള്ള കുട്ടികളുമായുള്ള സ്നാനത്തിലാണ് ഉണ്ടായത്. ബിഹാർ, ഉത്തർപ്രദേശ്, ഝാർഖണ്ഡ് എന്നിവിടങ്ങളിലാണ് ഈ ആചാരം കൂടുതൽ പ്രചാരത്തിലുള്ളത്.
MOST READ | സ്ത്രീകൾക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ