കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു. നാട്ടുകാർ ചേർന്ന് ഒരാളെ രക്ഷപ്പെടുത്തി. വളയം മാമുണ്ടേരി സ്വദേശി തുണ്ടിയിൽ മഹ്മൂദിന്റെ മകൻ സഹൽ (11) ആണ് മരിച്ചത്. സഹലിന്റെ കൂട്ടുകാരൻ അജ്മലിനെയാണ് നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയത്. ഉച്ചക്ക് കഴിഞ്ഞാണ് ഇരുവരും മയ്യഴി പുഴയുടെ ഭാഗമായ വിഷ്ണുമംഗലം പുഴയിൽ കുളിക്കാനിറങ്ങിയത്.
ഇവർക്കൊപ്പം വേറെയും കുട്ടികൾ ഉണ്ടായിരുന്നു. പുഴയിലിറങ്ങിയ സഹലും അജ്മലും ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. തിരച്ചിലിനിടെ രണ്ടുപേരെയും കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും സഹലിനെ രക്ഷിക്കാനായില്ല. അജ്മൽ വടകര സഹകരണ ആശുപത്രിയിൽ ചികിൽസയിലാണ്.
Most Read: മണിപ്പൂർ അതീവ ജാഗ്രതയിൽ; ഇന്റർനെറ്റ് നിരോധനം നീട്ടി- സ്കൂളുകൾ അടച്ചു