ശ്രീനഗർ: ജമ്മു കശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ജമ്മു മേഖലയിലെ ജമ്മു, ഉധംപുർ, സാംബ, കഠ്‌വ, കശ്‌മീർ മേഖലയിലെ ബാരാമുള്ള, ബന്ദിപ്പോര, കുപ്‌വാര എന്നിങ്ങനെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ഈ മാസം എട്ടിനാണ് ഫലപ്രഖ്യാപനം.
ആദ്യഘത്തിൽ 61.38 ശതമാനവും രണ്ടാഘട്ടത്തിൽ 57.31 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്. പത്ത് വർഷത്തിന് ശേഷമാണ് ജമ്മുവിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയാണ് പ്രചാരണത്തിന് നേതൃത്വം നൽകിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, പാർട്ടി അധ്യക്ഷൻ ജെപി നദ്ദ എന്നിവരും പ്രചാരണത്തിനെത്തി. കോൺഗ്രസിനായി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും പ്രചാരണത്തിനെത്തി. അതേസമയം, വോട്ടർമാർ വോട്ട് രേഖപ്പെടുത്താൻ വരണമെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും