ചെന്നൈ: പോക്‌സോ കേസിൽ ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷൻ എംഎസ് ഷാ അറസ്‌റ്റിൽ. സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മധുര സൗത്ത് ഓൾ വിമൻ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് അറസ്‌റ്റ്. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് പോലീസ് നടപടി.
15 വയസുള്ള മകളുടെ മൊബൈൽ ഫോണിലേക്ക് എംഎസ് ഷാ അശ്‌ളീല സന്ദേശങ്ങൾ അയച്ചതായും ഇരുചക്ര വാഹനം വാങ്ങിത്തരാമെന്ന് പറഞ്ഞു മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചതായും പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തന്റെ ഭാര്യയ്‌ക്ക് ഷായുമായി വിവാഹേതര ബന്ധമുണ്ടെന്നും മകളെ പീഡിപ്പിച്ച കാര്യം അറിയാമായിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.
തുടർന്ന് പരാതിക്കാരന്റെ ഭാര്യക്കെതിരെയും ഷായ്‌ക്ക് എതിരെയും പോലീസ് കേസെടുക്കുകയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ എംഎസ് ഷാ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്‌റ്റ്.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു







































