തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്‌താക്കൾക്ക് രണ്ടു ഗഡു കൂടി അനുവദിച്ച് സർക്കാർ. പെൻഷൻ വിതരണത്തിനായി 1604 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.
62 ലക്ഷത്തോളം പേർക്ക് 3200 രൂപവീതം ലഭിക്കും. വെള്ളിയാഴ്‌ച മുതൽ ഗുണഭോക്‌താക്കൾക്ക് പെൻഷൻ ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. ജനുവരി മാസത്തെ പെൻഷനും ഒപ്പം കുടിശിക ഗഡുക്കളിൽ ഒന്നുകൂടിയാണ് ഇപ്പോൾ അനുവദിച്ചത്.
സാമ്പത്തിക പ്രതിസന്ധി കാരണം കുടിശികയായ ക്ഷേമ പെൻഷൻ ഈ സാമ്പത്തിക വർഷവും അടുത്ത വർഷവുമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്‌തമാക്കിയിരുന്നു. ആദ്യ ഗഡു ഓണത്തിന് നൽകി. രണ്ടാം ഗഡുവാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും







































